728-pixel-x-90-2-learn
728-pixel-x-90
<< >>

ഡബിള്‍ നേട്ടവുമായി രോഹിത് ശര്‍മ്മ (264 റണ്‍സ്) കുറിച്ചത് പുതുചരിത്രം

കൊല്‍ക്കത്ത:ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ വ്യാഴാഴ്ച്ച ഒറ്റയടിക്ക് കൈവരിച്ചത് ഡബിള്‍ നേട്ടമെന്നു വിശേഷിപ്പിക്കാം.ഏകദിന ക്രിക്കറ്റില്‍ ഏറ്റവും അധികം വ്യക്തിഗത സ്‌കോര്‍ നേടിയ താരം ഇനി ഈ ഇന്ത്യന്‍ ഓപ്പണറാണ്.കൂടാതെ ഏകദിനത്തില്‍ രണ്ട് വട്ടം ഇരട്ട സെഞ്ച്വറി കുറിച്ചുവെന്ന അപൂര്‍വ്വ നേട്ടവും രോഹിത്തിന് മാത്രം അവകാശപ്പെട്ടതാണ്. വ്യാഴാഴ്ച്ച ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ്മ നേരിട്ട 173 പന്തുകളില്‍ നിന്നും നേടിയത് 264 റണ്‍സ്.ക്രിക്കറ്റിന്റെ സ്വര്‍ഗം എന്നറിയപ്പെടുന്ന കൊല്‍ക്കത്തിയിലെ ഈഡന്‍ ഗാര്‍ഡനാണ് ഈ അതുല്യ പ്രകടനത്തിന് സാക്ഷിയായത്.25 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും പറത്തിയ രോഹിത് അവസാന ഓവറുകളില്‍ പുറത്താകുകയും ചെയ്തു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദ്ര സേവാഗിന്റ പേരിലുണ്ടായിരുന്ന 219 റണ്‍സ് ഇനി പഴങ്കഥ.നേരത്തെ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള രോഹിത് ശര്‍മ്മയുടെ ഇതേവരെയുള്ള മികച്ച വ്യക്തിഗത സ്‌കോര്‍ 209 റണ്‍സായിരുന്നു.ഇതോടെ ലോക ക്രിക്കറ്റില്‍ വ്യക്തിഗത സ്‌കോര്‍ 200 കടക്കുന്നത് നാല് തവണയായിരിക്കുകയാണ്.എല്ലാം ഇന്ത്യക്കാരുടെ പേരില്‍ തന്നെ. 2010ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോറിലെത്തുമ്പോഴും ഇരട്ട നേട്ടം കൈവരിച്ചിരുന്നു. റെക്കോഡ് സ്‌കോര്‍ കണ്ടെത്തുന്നതിനൊപ്പം ഏകദിന ക്രിക്കറ്റില്‍ ആദ്യമായി 200 റണ്‍സ് തികയ്ക്കുന്ന ഏക ബാറ്റ്‌സമാന്‍ എന്ന നേട്ടവും അദ്ദേഹം കൈവിരിച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ നടന്നുവരുന്ന ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലാണ് രോഹിത് പുതിയ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ രോഹിതിന്റെ പ്രകടനം ടീമിന് വലിയ മുതല്‍കൂട്ടാകുകയായിരുന്നു. 404 റണ്‍സാണ് ഇന്ത്യയുടെ ടോട്ടല്‍ സ്‌കോര്‍. INDIANEWS24 SPORTS DESK

Leave a Reply