728-pixel-x-90-2-learn
728-pixel-x-90
<< >>

ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ സര്‍വീസ് ജനുവരിയില്‍ തുടങ്ങിയേക്കും

ചെന്നൈ: ഇന്ത്യന്‍ റെയില്‍വേയുടെ ഡബിള്‍ ഡെക്കര്‍ ട്രെയിനായ ഉദയ് എക്‌സ്പ്രസിന്റെ സര്‍വീസ് വരുംവര്‍ഷത്തിന്റെ ആരംഭത്തില്‍ തുടങ്ങും. പലവട്ടം വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയതിന്റെ ആത്മവിശ്വാസവുമായാണ് ട്രെയിന്‍ സജ്ജമാകുക. ദീര്‍ഘദൂര പാതകളിലെ ഓട്ടത്തിനായാണ് ഇത് ഉപയോഗിക്കുന്നത്‌.

കോയമ്പത്തൂര്‍-ബെംഗളൂരു, ബാന്ദ്ര-ജാംനഗര്‍, വിശാഖപട്ടണം-വിജയവാഡ എന്നീ റൂട്ടുകളിലാണ് ഉദയ് എക്‌സ്പ്രസ്സ് സര്‍വ്വീസ് ആരംഭിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ മൂന്ന് കോച്ചുകളുമായാണ് തീവണ്ടിയുടെ പരീക്ഷണഓട്ടം ആരംഭിച്ചത്. 80 കി.മീ വേഗതയിലായിരുന്നു പരീക്ഷണ ഓട്ടം. പിന്നീട് ഡിസംബര്‍ അഞ്ചിന് കോയമ്പത്തൂര്‍ബെംഗളൂരു പാതയില്‍ മണിക്കൂറില്‍ 100 കി.മീ വേഗതയില്‍ ഉദയ് പരീക്ഷണസര്‍വ്വീസ് നടത്തിയിരുന്നു.

പ്രഖ്യാപിച്ച മൂന്ന് സര്‍വ്വീസുകളില്‍ ബെംഗളൂരു-കോയമ്പത്തൂര്‍ സര്‍വ്വീസാണ് ഉടന്‍ ആരംഭിക്കുന്നത്. 5.40ന് കോയമ്പത്തൂരില്‍ നിന്നാരംഭിക്കുന്ന സര്‍വ്വീസ് 12.40ന് ബെംഗളൂരുവില്‍ അവസാനിക്കും. 2.15ന് തിരിച്ചു പുറപ്പെടുന്ന വണ്ടി 9 മണിക്ക് കോയമ്പത്തൂരില്‍ തിരിച്ചെത്തും.

സാധാരണ ട്രെയിനുകളേക്കാള്‍ 40 ശതമാനം അധികം പേരെ വഹിക്കാന്‍ സാധിക്കും എന്നതാണ് ഡബിള്‍ ഡക്കര്‍ ട്രെയിനുകളുടെ പ്രത്യേകത. അതിനാല്‍ തന്നെ തിരക്കേറിയ റൂട്ടുകളിലാവും ഈ ട്രെയിന്‍ ആദ്യമെത്തുക.

മികച്ച എക്സ്റ്റീരിയറോട് കൂടിയ എസി ചെയര്‍ കാര്‍ കോച്ചുകള്‍, യാത്രക്കാര്‍ക്ക് തത്സമയം വിവരങ്ങള്‍ നല്‍കുന്ന എല്‍സിഡി സ്‌ക്രീനുകള്‍, ഓട്ടോമാറ്റിക് ഫുഡ് വെല്‍ഡിംഗ് മെഷീനുകള്‍, ഡൈനിംഗ് ഏരിയ, വിനോദത്തിനായി എല്‍സിടി സ്‌ക്രീനുകള്‍ എന്നീ സൗകര്യങ്ങള്‍ ഉദയ് എക്‌സ്പ്രസ്സിലുണ്ടാവും. ബയോ ടോയ്‌ലറ്റുകളാണ് ഉദയ് എക്‌സ്പ്രസ്സിന്റെ മറ്റൊരു പ്രത്യേകത. ഉത്കൃഷ്ട് ഡബിള്‍ ഡെക്കര്‍ എ.സി യാത്രി എക്‌സ്പ്രസ്സ് എന്ന ഉദയ് എക്‌സ്പ്രസ്സ് 2016-17 റെയില്‍വെ ബജറ്റിലാണ് പ്രഖ്യാപിക്കുന്നത്. നിലവില്‍ ചെന്നൈ-ബെംഗളൂരു പാതയില്‍ ഒരു ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ ഓടുന്നുണ്ട്.

INDIANEWS24.COM Chennai

Leave a Reply