728-pixel-x-90-2-learn
728-pixel-x-90
<< >>

ഡബിംഗ് ആര്‍ട്ടിസ്റ്റ് അമ്പിളി അന്തരിച്ചു.

തിരുവനന്തപുരം: പ്രമുഖ ഡബിംഗ് ആര്‍ട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികില്‍സയില്‍ ആയിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച തിരുവനന്തപുരത്ത്. ഡബിംഗ് ആര്‍ട്ടിസ്റ്റ് ചന്ദ്രമോഹനാണ് ഭര്‍ത്താവ്. മക്കള്‍: വൃന്ദ, വിദ്യ.
തമിഴ് ഉള്‍പ്പെടെ 500ല്‍ അധികം ചിത്രങ്ങളില്‍ അമ്പിളി ബാലതാരങ്ങള്‍ക്ക് ശബ്ദം നല്‍കി. ഭക്തകണ്ണപ്പ എന്ന കന്നഡ ചിത്രത്തിന്റെ മലയാളം മൊഴിമാറ്റത്തിലാണ് എട്ടു വയസ്സായിരിക്കെ അമ്പിളി ആദ്യമായി ശബ്ദം നല്‍കിയത്. ‘ലോറി’ എന്ന സിനിമയിലെ നായികാ കഥാപാത്രത്തിന് ശബ്ദം നല്‍കിയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് തുടങ്ങിയത് . ആയിരത്തോളം ചിത്രങ്ങളില്‍ ശബ്ദം നല്‍കിയിട്ടുണ്ട്. തമിഴില്‍ ശിവരഞ്ജിനി, ഐശ്വര്യ തുടങ്ങി നിരവധി നടികളുടെ ശബ്ദമായി. അനേകം മൊഴിമാറ്റചിത്രങ്ങളുടെ സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കി നല്കുമായിരുന്നു.
നടി മോനിഷയ്ക്കായി എല്ലാ ചിത്രങ്ങളിലും ശബ്ദം നല്‍കിയത് അമ്പിളി ആയിരുന്നു. മലയാളം,തമിഴ് സീരിയല്‍ ഡബിങ് രംഗത്തും സജീവമായിട്ടുണ്ടായിരുന്നു.
രോഹിണി, അംബിക, റാണിപത്മിനി, പാര്‍വതി, രഞ്ജിനി, ലിസി, സിതാര, ശാരി, ശോഭന, ഉര്‍വശി, ചിപ്പി, സിതാര, ജോമോള്‍, പ്രിയാരാമന്‍, ശാലിനി തുടങ്ങി നിരവധി നടിമാര്‍്ക്ക് ശബ്ദം നല്കിയ അമ്പിളി നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കത്തിന്റെ മൂന്നാമത്തെ മകളാണ്.

INDIANEWS24NEWS TVM DESK

Leave a Reply