728-pixel-x-90-2-learn
728-pixel-x-90
<< >>

ട്വിറ്റര്‍ സി ഇ ഒ ആകാന്‍ ഇന്ത്യക്കാരി മുന്നില്‍

ഫ്രാങ്ക്ഫര്‍ട്ട്:ലോകത്ത് ഏറ്റവും അധികം സജ്ജീവമായ സമൂഹമാധ്യമങ്ങളില്‍ ഒന്നായ ട്വിറ്ററിന്റെ പുതിയ സി ഇ ഒയെ തിരഞ്ഞെടുക്കാനുള്ള പട്ടികയില്‍ ഇന്ത്യക്കാരി മുന്നില്‍.ലോകത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ 100 വനിതകളുടെ പട്ടികയില്‍ 73-ാം റാങ്കിലെത്തിയ പത്മശ്രീ വാരിയര്‍ക്കാണ് ട്വിറ്റര്‍ അമരക്കാരിയായി ഏറ്റവും അധികം സാധ്യത കല്‍പ്പിക്കുന്നത്.അമേരിക്കയിലെയും യൂറോപ്പിലേയും മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളിലാണ് ഈ ഇന്ത്യന്‍ വനിതയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്.

സോഷ്യല്‍ മീഡിയ മുന്നേറ്റത്തില്‍ ഈയിടെയായി ട്വിറ്റര്‍ താഴോട്ട് പോയിരുന്നു. ഇതെ തുടര്‍ന്ന് കഴിഞ്ഞ നാലു മാസമായി സിഇഒ പോസ്റ്റിലേക്ക് ആളെ തിരയുകയാണ് ട്വിറ്റര്‍.ട്വിറ്റര്‍ സഹസ്ഥാപകനായ ജാക് ഡോര്‍സിയാണ് നിലവിലെ ആക്ടിങ് സിഇഒ.

മോട്ടോറോളയുടെ വൈസ് പ്രസിഡന്റ്, മോട്ടോറോള എനര്‍ജി സിസ്റ്റത്തിന്റെ ജനറല്‍ മാനേജര്‍ എന്നീ നിലകളില്‍ പത്മശ്രീ വാരിയര്‍ പ്രവര്‍ത്തിച്ച് മികവ് തെളിയിച്ചിട്ടുണ്ട്.സിസ്‌കോയുടെ ചീഫ് ടെക്‌നോളജി ഓഫീസറായിട്ടാണ് ഏറ്റവും ഒടുവില്‍ പ്രവര്‍ത്തിച്ചത്.കഴിഞ്ഞ ജൂണിലാണ് ഇവര്‍ സ്ഥാനം രാജി വെച്ചിരുന്നു.

INDIANEWS24.COM Business Desk

Leave a Reply