jio 800x100
jio 800x100
728-pixel-x-90
<< >>

ട്വന്റി–-20 ലോകകപ്പ്‌ ക്രിക്കറ്റ്‌ മാറ്റിവച്ചു,ഐ പി എൽ മത്സരങ്ങൾ മിക്കവാറും യു എ ഇ യിൽ നടന്നേക്കും

ദുബായ്‌: ആസ്‌ട്രേലിയയിൽ  നടക്കാനിരുന്ന ട്വന്റി–-20 ലോകകപ്പ്‌ ക്രിക്കറ്റ്‌ മാറ്റിവയ്‌ക്കാൻ രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിൽ (ഐസിസി) ബോർഡ്‌  തീരുമാനിച്ചു.ഒക്‌ടോബർ 18 മുതൽ നവംബർ 15 വരെ ഓസ്‌ട്രേലിയയിലാണ്‌ ലോകകപ്പ്‌ നിശ്‌ചയിച്ചിരുന്നത്‌. കോവിഡ്‌ വ്യാപിച്ചതിനാൽ ലോകകപ്പ്‌ സാധ്യമല്ലെന്ന്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ അറിയിച്ചിരുന്നു. എന്നാൽ, സാഹചര്യങ്ങൾ വിലയിരുത്താൻ ഐസിസി കുറച്ചുകൂടി സമയം നൽകി.2021 ലും 2022 ലും ഇനി തുടർച്ചയായി രണ്ടു വര്ഷം ലോകകപ്പ് ക്രിക്കറ് നടക്കാനിടയുണ്ട്,2022 ലോകകപ്പ് ഇന്ത്യയിൽ നടക്കാൻ ഏറെക്കുറെ തീരുമാനിച്ചിരുന്നതിനാൽ 2021 ലോകകപ്പ് ഇന്ത്യയിൽ തന്നെ നടന്നേക്കാം.ട്വന്റി–-20 ലോകകപ്പ്‌ ക്രിക്കറ്റ്‌ മാറ്റിവയ്‌ക്കാൻ തീരുമാനിച്ചതോടെ ഐ പി എൽ  നടക്കുമെന്നുറപ്പായി.മിക്കവാറും യുഎഇലായിരിക്കും ഐ പി എൽ മത്സരങ്ങൾ നടക്കാൻ സാധ്യതയെന്നറിയുന്നു.

 ഐപിഎലിന്റെ 13–-ാംപതിപ്പ്‌ മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ നടക്കേണ്ടതായിരുന്നു. കോവിഡ്‌ എല്ലാം മാറ്റിമറിച്ചു. നിലവിൽ ഇന്ത്യയിൽ ഐപിഎൽ നടത്തുക സാധ്യമല്ല. അതിനാലാണ്‌ കോവിഡ്‌ വ്യാപനം കുറഞ്ഞ യുഎഇയിലേക്ക്‌ കളി മാറ്റുന്നത്‌. ദുബായ്‌, ഷാർജ, അബുദാബി എന്നിവയാണ്‌ വേദികളായി പരിഗണിക്കുന്നത്‌. കാണികളെ പ്രവേശിപ്പിക്കാൻ സാധ്യതയില്ല. ഐപിഎൽ ഉപേക്ഷിച്ചാൽ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡിന്‌ (ബിസിസിഐ) 3000 കോടിയോളം രൂപ നഷ്‌ടമാകുമെന്ന്‌ കണക്കാക്കിയിരുന്നു. അതാണ്‌ ടൂർണമെന്റിനുള്ള ബിസിസിഐ താൽപ്പര്യം.യുഎഇയിൽ കളി നടത്താൻ അനുമതി തേടി ബിസിസിഐ കേന്ദ്ര സർക്കാരിനെ സമീപിക്കും. സെപ്‌തംബർ 26 മുതൽ നവംബർ ഏഴുവരെയാണ്‌ ഐപിഎൽ നടത്താൻ ഉദ്ദേശിക്കുന്നത്‌. അത്‌ ചിലപ്പോൾ നവംബർ 14 വരെ നീണ്ടേക്കും.

ഏതായാലും ക്രിക്കറ്റ്  ഉൾപ്പെടെയുള്ള ലോക കായിക മാമാങ്കങ്ങൾ ഇനി ടി വിയിൽ കാണാനാകും പ്രേക്ഷകന് വിധി.കോവിഡ്  പോലുള്ള മഹാമാരികൾ ഒരാൾക്കൂട്ടത്തെയും അടുത്തകാലത്തെങ്ങും അനുവദിക്കില്ല എന്നുറപ്പാണ്’.വിർച്യുൽ റിയാലിറ്റിയും ആഗ്മെന്റഡ് റിയാലിറ്റിയിലും  പോലുള്ള ത്രിമാന സാധ്യതകൾ കായിക രംഗത്തും താമസംവിനാ പരീക്ഷിക്കേണ്ടി വരും.കായിക രംഗത്ത് കുത്തനെ വരുമാനം ഇടിയാനും കായിക താരങ്ങളുടെ വരുമാനത്തിൽ സിനിമ താരങ്ങളുടെയെന്നപോൽ ഇടിവ് സംഭവിക്കാനുമിടയുണ്ട്.കളി കാത്തിരുന്നു “ടിവിയിൽ” തന്നെ കാണേണ്ടിവരും എന്ന് ചുരുക്കം !

INDIANEWS24  SPORTS  DESK 

Leave a Reply