സോച്ചി∙കളി തീരാന്‍ രണ്ടു മിനിട്ടുകള്‍ ബാക്കി നില്‍ക്കേ ഉറപ്പായ വിജയം സ്പെയിനില്‍ നിന്നും തന്റെ അവിശ്വസനീയ ഫ്രീകിക്ക് ഗോളിലൂടെ ഹാട്രിക് തികച്ചാണ് റൊണാൾഡോ തട്ടിയെടുത്ത് പോര്‍ച്ചുഗലിന് സമനില സമ്മാനിച്ചത്.ട്രേഡ്മാർക്ക് ഫ്രീകിക്ക് ഗോളുള്‍പ്പെടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് ഗോളുകള്‍ പിറന്നത് നാല് (പെനൽറ്റി), 44, 88 മിനിറ്റുകളിലായിരുന്നു.മൂന്നു ഗോൾ വീതമടിച്ചാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്.അക്ഷരാര്‍ത്ഥത്തില്‍ റൊണാൾഡോയും സ്പെയിനും തമ്മിലായിരുന്നു മത്സരം.എന്തായാലും ആവേശത്തോടെ കാത്തിരുന്ന കാൽപ്പന്താരാധകരെ സ്പെയിനും പോർച്ചുഗലും ഒട്ടും നിരാശരാക്കിയില്ല. സ്പെയിനിനായി ഡീഗോ കോസ്റ്റ ഇരട്ടഗോൾ (24, 55) നേടി. 58–ാം മിനിറ്റിൽ നാച്ചോയാണ് അവരുടെ മൂന്നാം ഗോൾ നേടിയത്.
INDIANEWS24 SPORTS DESK