ന്യൂഡല്‍ഹി:ട്രെയിന്‍ ടിക്കറ്റിനേക്കാല് കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് സ്പൈസ് ജെറ്റിന്റെ വലിയ ഓഫര്‍.ഇതനുസരിച്ച് ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 599 രൂപ മുതല്‍ 3499 രൂപ നിരക്കില്‍ വരെ ടിക്കറ്റ് ലഭ്യമാകും.ഇന്നു മുതല്‍ 13 വരെ ബുക്കിംഗ് സൗകര്യമുള്ള ഈ ഓഫറില്‍ ഒരു ലക്ഷം ടിക്കറ്റുകളാണ് പരമാവധി ബുക്ക് ചെയ്യാനാകുക.
ജൂലൈ ഒന്ന് മുതല്‍ ഒക്ടോബര്‍ 24 വരെയുള്ള യാത്രക്കാണ് ഓഫര്‍.ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര വേണ്ടെന്നുവച്ചാല്‍ പണം തിരികെ നല്‍കില്ല. കൊളംബോ, കാബൂള്‍, ദുബായ് – അഹമ്മദാബാദ് – ദുബായ് സെക്ടര്‍ എന്നിവിടങ്ങളൊഴികെയുള്ള ഇന്റര്‍നാഷനല്‍ വിമാനങ്ങള്‍ക്കാണ് ഓഫര്‍ ലഭ്യമാകുക.രാജ്യാന്തര യാത്രകള്‍ക്ക് 3499 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
INDIANEWS24 NEWDELHI