728-pixel-x-90-2-learn
728-pixel-x-90
<< >>

ട്രെയിന്‍ കാറില്‍ ഇടിച്ച് അച്ഛനും മകനും മരിച്ചു; അപകടം ബോധപൂര്‍വമെന്ന് പോലീസ്

ക്യുബക് സിറ്റി: കാനഡയിലെ ക്യുബക്കില്‍ ട്രെയിന്‍ കാറില്‍ ഇടിച്ച്‌ അച്ഛനും രണ്ട് വയസുള്ള മകനും മരിച്ചു. ഓടിവരുന്ന ട്രെയിനിന് മുന്നില്‍ കാര്‍ ബോധപൂര്‍വം നിര്‍ത്തിയിടുകയായിരുന്നെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മോണ്ട്രിയലിന് കിഴക്ക് സെന്റ് ലിബോറില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.

ലെവല്‍ക്രോസില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളെ മറികടന്ന കാര്‍ റെയില്‍വേ ട്രാക്കില്‍ നിര്‍ത്തിയിടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. കൂട്ടിയിടിയില്‍ കാര്‍ രണ്ട് ഭാഗങ്ങളായി. പിന്‍ഭാഗം നൂറുകണക്കിന് മീറ്റര്‍ അകലേയ്ക്ക് തെറിച്ചുപോയി.

Leave a Reply