728-pixel-x-90-2-learn
728-pixel-x-90
<< >>

ട്രെയിനില്‍ വിലപിടിപ്പുള്ളവ നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ

ന്യൂഡല്‍ഹി:ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ലഭ്യമാകുന്ന ബാഗേജ് ഇന്‍ഷുറന്‍സ് സംവിധാനം വരുന്നു.ഇന്ത്യന്‍ റയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) വെബ്‌സൈറ്റിലൂടെ ഇ-ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക.

ഇത് നടപ്പാക്കി കഴിഞ്ഞാല്‍ ട്രെയിന്‍ യാത്രയ്ക്കിടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ പോലുള്ളവ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം തേടാം.ഇ ടിക്കറ്റെടുക്കുമ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണമെന്ന നിബന്ധന കൂടിയുണ്ടെന്നു മാത്രം.ഇന്‍ഷ്ുറന്‍സ് തിരഞ്ഞെടുക്കാതെയും ടിക്കറ്റെടുക്കാം.

യാത്രയുടെ ദൂരം, ക്ലാസ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രീമിയം. ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ തയാറാക്കിവരുന്നതേയുള്ളൂ.റയില്‍വേയില്‍ പ്രതിദിനം സഞ്ചരിക്കുന്ന 20 ലക്ഷം യാത്രക്കാരില്‍ 52 ശതമാനവും ഇ-ടിക്കറ്റ് എടുക്കുന്നവരാണ്.ഇവരില്‍ നല്ലൊരു പങ്കും ബാഗേജ് ഇന്‍ഷുറന്‍സ് എടുക്കുമെന്നാണ് ഐആര്‍സിടിസി കരുതുന്നത്.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌റ്റേഷനുകളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പോര്‍ട്ടര്‍, ടാക്‌സി, ട്രെയിന്‍ യാത്രാ വിവരങ്ങള്‍ എന്നിവയടക്കമുള്ള തുടര്‍സേവനങ്ങള്‍ നല്‍കുന്ന കെയര്‍ടേക്കര്‍ സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു.വൈകാതെ ഇത് വിനോദസഞ്ചാര പ്രാധാന്യമുള്ളവയടക്കം എല്ലാ പ്രധാന സ്‌റ്റേഷനുകളിലും നടപ്പാക്കും.

INDIANEWS24 NEWDELHI

Leave a Reply