ബാംഗ്ലൂര്‍: തീവണ്ടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ പെണ്‍കുട്ടിയുടെ മൃതദേഹം. ന്യൂഡല്‍ഹി- ബാംഗ്ലൂര്‍ കര്‍ണാടക എക്സ്പ്രസ്സില്‍ തിങ്കളാഴ്ച പോലീസ് പരിശോധനയ്ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ആരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ന്യൂഡല്‍ഹിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് വരികയായിരുന്നു ട്രെയിന്‍. ഡല്‍ഹിയില്‍ നിന്നാകും ബാഗ് ട്രെയിനില്‍ കയറ്റിയതെന്ന് കരുതുന്നു.