728-pixel-x-90-2-learn
728-pixel-x-90
<< >>

ട്രെയിനിന്റെ എഞ്ചിൻ വേർപെട്ടു .വേഗത കുറവായതിനാൽ വൻ ദുരന്തം ഒഴിവായി

കൊച്ചി: എറണാകുളം – ഷൊർണൂർ പാസഞ്ചർ ട്രെയിനിന്റെ എൻജിൻ ഓട്ടത്തിനിടെ വേർപെട്ടു. വേഗം കുറവായിരുന്നതിനാൽ
വൻ ദുരന്തം ഒഴിവായി.വൈകിട്ട് 6.10ന് ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം.
സൗത്ത് സ്റ്റേഷനിൽ നിന്നു പുറപ്പെട്ട പാസഞ്ചറിൽ സാധാരണയുള്ള എൻജിനു പുറമെ ഷൊർണൂരിലേക്ക് കൊണ്ടുപോകാനായി മറ്റൊരു എൻജിനും (ഡെഡ് എൻജിൻ) ഘടിപ്പിച്ചിരുന്നു. ട്രെയിൻ പ്ളാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടെ എൻജിനുകൾ തമ്മിലുള്ള ബന്ധം വേർപെട്ടു. വീണ്ടും കൂട്ടിയോജിപ്പിച്ച ശേഷം 25 മിനിറ്റ് വൈകിയാണ് യാത്ര തുടർന്നത്.
എൻജിൻ വേർപെട്ടത് ഗുരുതര സുരക്ഷാ വീഴ്‌ചയാണെന്ന് റെയിൽവേ എറണാകുളം ഏരിയാ മാനേജർ പി.എൽ.അശോക് കുമാർ പറഞ്ഞു. നല്ല വേഗത്തിൽ ഓടുമ്പോഴായിരുന്നു സംഭവമെങ്കിൽ വലിയ ദുരന്തം ഉണ്ടാകുമായിരുന്നു. എൻജിനുകൾ വേർപെടാനുണ്ടായ കാരണം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply