ടൊറന്റോ: നിയന്ത്രണങ്ങള്‍ ലംഘിച്ച് ടൊറന്റോയിലെ ട്രിനിറ്റി ബെല്വുഡ്സ് പാര്‍ക്കില്‍ ശനിയാഴ്ച ഒത്തുകൂടിയവരെല്ലാം നിര്‍ബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഒണ്ടാരിയോ പ്രിമിയര്‍ ഡഗ് ഫോര്‍ഡ്. ടൊറന്റോ മേയര്‍ ജോണ്‍ ടോറിയും ഈ ആവശ്യം ഉന്നയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പതിനായിരത്തോളം പേരാണ് ട്രിനിറ്റി പാര്‍ക്കില്‍ തടിച്ചുകൂടിയത് എന്നാണ് പൊലീസിന്റെ കണക്ക്.
സമീപദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുകയും ചിലയിടങ്ങളില്‍ ജനക്കൂട്ടം നിയമലംഘനം നടത്തുകയും ചെയ്തെങ്കിലും ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി ഇളവ് ചെയ്യാനുള്ള തീരുമാനം പുനപരിശോധിക്കുന്നില്ലെന്ന് ഫോര്‍ഡ് പറഞ്ഞു. കുറച്ചുപേര്‍ ചെയ്ത തെറ്റിന് ജനങ്ങളെയാകെ ശിക്ഷിക്കാനാകില്ല. അതിനാല്‍, നിരുത്തരവാദപരമായി പെരുമാറിയ ജനക്കൂട്ടത്തിലെ എല്ലാവരും കോവിഡ് പരിശോധനയ്ക്ക് വിധേയരകണമെന്ന് ഫോര്‍ഡ് ആവശ്യപ്പെട്ടു.