ദുബായ്:സഹോദരനും കൂട്ടുകാരനും ചേര്‍ന്ന് നടത്തിയ ട്രാഫിക് ലംഘനങ്ങള്‍ക്ക് നിയമവിദ്യാര്‍ത്ഥിയായ യുവാവിന് ദുബായില്‍ ഫൈന്‍ വന്നിരിക്കുന്നത് കറിന്റെ വിലയ്ക്കടുത്ത്.മറ്റൊരു ജി സി സി രാഷ്ട്രത്തിലെ പൗരനായ യുവാവ് സ്വന്തം രാജ്യത്ത് കാര്‍ വിലയുടെ നാലിലൊന്ന് തുകയോളം ഫൈന്‍ ഒടുക്കിയെന്നതാണ് മറ്റൊരു വസ്തുത.
യുവാവ് വാങ്ങിയ കാറിന്റെ വില നാല് ലക്ഷം ദിര്‍ഹം വരും (ഏകദേശം 74.17 ലക്ഷം ഇന്ത്യന്‍ രൂപ).ട്രാഫിക് ലംഘനത്തിന്റെ ഫൈന്‍ ഇനത്തില്‍ ദുബായി ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന് ഒടുക്കേണ്ടത് 3.43ലക്ഷം ദിര്‍ഹം (63.59 ലക്ഷം ഇന്ത്യന്‍ രൂപ).നിലവില്‍ ഈ തുക അടച്ചെങ്കില്‍ മാത്രമേ വാഹനം അധികൃതര്‍ വിട്ടുനല്‍കൂ എന്നതാണ് സ്ഥിതി.മറ്റൊരു ജി സി സി രാജ്യത്തെ അംഗമായ കാര്‍ ഉടമ ട്രാഫിക് ലംഘനങ്ങളുടെ പേരില്‍ ഇതേ കാറിന്റെ പേരില്‍ സ്വന്തം രാജ്യത്ത് 98000 ദിര്‍ഹം ഫൈന്‍ ഒടുക്കി.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അടച്ചുതീര്‍ത്ത തുകയാണിത്.
കാര്‍ ഉടമയായ യുവാവിന്റെ സഹോദരനും സുഹൃത്തും ഓടിച്ചപ്പോഴാണ് ട്രാഫിക് ലംഘനങ്ങളുണ്ടായതെന്ന് ഉടമ പറയുന്നു.ഫൈന്‍ ചുമത്തിയതിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത് അമിത വേഗവും അനധികൃത പാര്‍ക്കിങ്ങുമാണ്.ദുബായ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ പട്ടികയില്‍ ഇതേവരെ ഏറ്റവും കൂടുതല്‍ പിഴ ചുമത്തപ്പെട്ട ട്രാഫിക് വയലേഷന്‍ നടത്തിയത് ഈ ഉടമയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
INDIANEWS24.COM Gulf Desk