728-pixel-x-90-2-learn
728-pixel-x-90
<< >>

ട്രാഫിക് നിയമലംഘനം:അബുദാബിയില്‍ പുതിയ ഫൈന്‍ നിലവില്‍ വന്നു

അബുദാബി:ട്രാഫിക് നിയമലംഘനം നടത്തുന്ന അബുദാബിയിലെ വണ്ടിയോട്ടക്കാര്‍ക്ക് ഇനിമുതല്‍ ഇരട്ടിത്തുക പിഴയൊടുക്കേണ്ടിവരും.പിഴവര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള നിബന്ധന ഇവിടെ ചൊവ്വാഴ്ച്ചമുതല്‍ പ്രാബല്യത്തിലായി.

ആറ് മാസം മുമ്പ് മുന്‍വര്‍ഷത്തേതുമായി താരതമ്യപ്പെടുത്തിയപ്പോള്‍ അപകടനിരക്ക് കുറഞ്ഞതായി അധികൃതര്‍ കണ്ടെത്തിയിരുന്നു.ഇതേ തുടര്‍ന്ന് പിഴയുടെ അമ്പത് ശതമാനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.ഇളവ് പ്രഖ്യാപിച്ച് ആറുമാസം പിന്നിടുമ്പോഴേക്കും അപകടങ്ങളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനയുണ്ടായി.ഇതേ തുടര്‍ന്ന് വെട്ടിക്കുറച്ച പിഴത്തുക പുനസ്ഥാപിക്കുകയായിരുന്നു.ഇതിനാലാണ് അബുദാബിയിലെ നിരത്തുകളില്‍ ഇന്നുമുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന തുകയുടെ ഇരട്ടിയാകാന്‍ കാരണം.

INDIANEWS24.COM Gulf Desk

Leave a Reply