ഡല്‍ഹി: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ അപ്സര റെഡ്ഡി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി. ആദ്യമായിട്ടാണ് ട്രാന്‍സജെന്‍ഡര്‍ വിഭാഗത്തില്‍നിന്നൊരാള്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാകുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടേതാണ് തീരുമാനം. എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകയായിരുന്ന അപ്സര റെഡ്ഡി അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വി.കെ ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാര്‍ട്ടി യോഗത്തില്‍ പ്രതിഷേധിച്ചാണ് അപ്സര അണ്ണാ ഡിഎംകെ വിട്ടത്.