728-pixel-x-90-2-learn
728-pixel-x-90
<< >>

ട്രക്ക് സമരം: കേരളത്തില്‍ ആവശ്യത്തിന് പണമെത്തുന്നില്ല

തിരുവനന്തപുരം:സംസ്ഥാനത്ത് പെട്ടെന്നുണ്ടായ നോട്ട് ക്ഷാമത്തിന് കാരണം ട്രക്ക് സമരമെന്ന് റിസര്‍വ് ബാങ്ക്(ആര്‍ ബി ഐ).എ ടി എമ്മുകളില്‍ പണമെത്തിക്കുന്നതിനും വിവിധ ബ്രാഞ്ചുകളിലെ ഇടപാടുകള്‍ക്കും പണമെത്തുന്നില്ലെന്ന് എസ് ബി ഐ അറിയിച്ചപ്പോഴാണ് ഇങ്ങനെയൊരു വിവരണം വന്നത്.കേരളമടക്കം വിവിധ ഇടങ്ങളില്‍ പണം എത്തിക്കാന്‍ കരാറെടുത്ത ട്രക്കുകാര്‍ സമരത്തിന്റെ ഭാഗമായി കുടുങ്ങിക്കിടക്കുകയാണ്.

ട്രക്ക് തടഞ്ഞുവച്ചിരിക്കുന്നതിനാല്‍ സമരം തീരുന്നതിന് മുമ്പ് ഈ പ്രശ്‌നം പരിഹരിക്കുന്നതെങ്ങനെയെന്ന് വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.സംസ്ഥാനത്ത് 222 ട്രഷറികളില്‍ 110 സ്ഥലത്തും നോട്ടിന് ക്ഷാമം അനുഭവപ്പെടുകയാണ്. 39 ട്രഷറികളില്‍ ആവശ്യപ്പെട്ടതിന്റെ പകുതി പണം മാത്രമാണ് ലഭിച്ചത്.മുമ്പ് നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയപ്പോള്‍ ആദ്യഘട്ടത്തില്‍ പുതിയ നോട്ടുകളെത്തിച്ചത് ഹെലികോപ്ടറിലൂടെയാണ്.നോട്ട് അസാധുവാക്കലിന്റെ ക്ഷീണം മാറിവരുമ്പോള്‍ ഉടലെടുത്ത ഈ പ്രശ്‌നം ഏറെ ആശങ്കയോടെയാണ് ധനവകുപ്പും കാണുന്നത്.

INDIANEWS24.COM T V P M

Leave a Reply