jio 800x100
jio 800x100
728-pixel-x-90
<< >>

ട്രംപ് വിരട്ടി; ഇന്ത്യ വഴങ്ങി

ന്യൂഡല്‍ഹി: മലേറിയ രോഗചികിത്സയ്ക്കുള്ള ഹൈഡ്രോക്സിക്ളോറോക്വിന്‍ മരുന്ന് കയറ്റുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ് വരുത്താന്‍ ഇന്ത്യന്‍ തീരുമാനം. കയറ്റുമതി വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
മലേറിയ മരുന്നിന്‍റെ കയറ്റുമതിവിലക്കിന് ഇളവ് വരുത്താന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്. എന്നാല്‍, ഏതെല്ലാം രാജ്യങ്ങളിലേക്കുള്ള കയറ്റുമതി അനുവദിക്കുമെന്ന് ഓരോന്നും പ്രത്യേകം പരിശോധിച്ച് തീരുമാനിക്കുമെന്ന് ശ്രീവാസ്തവ പറഞ്ഞു. അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങിയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്ന് സൂചിപ്പിക്കുന്നതാണ് ഈ നടപടി. രാജ്യത്ത് ആവശ്യത്തിനുള്ള മരുന്നുകള്‍ കരുതലുണ്ട് എന്ന് ഉറപ്പുവരുത്തുമെന്നും ശ്രീവാസ്തവ പറഞ്ഞു.
ഇന്ത്യക്ക് മുന്നറിയിപ്പുമായി തിങ്കളാഴ്ചയാണ് ട്രംപ് രംഗത്തുവന്നത്. കോവിഡ് രോഗചികിത്സയില്‍ അമേരിക്ക ഉള്‍പ്പെടെ പല രാജ്യങ്ങളും മലേറിയമരുന്ന്‍ പരീക്ഷിക്കുന്നുണ്ട്.

Leave a Reply