jio 800x100
jio 800x100
728-pixel-x-90
<< >>

‘ട്രംപ് കാര്‍ഡ്’ ബൈഡന്‍റെ കൈയില്‍

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിലവിലെ രാജ്യത്തലവനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വിജയത്തിലേക്കെന്നു സൂചന. വിജയിക്കാന്‍ വേണ്ട 270 ഇലക്റ്ററല്‍ വോട്ടുകളില്‍ ബൈഡന്‍ 264 വോട്ടുകള്‍ ബൈഡന്‍ നേടിയതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ട്രംപിന് 214 വോട്ടുകളെ നേടാനായിട്ടുള്ളൂ.

എന്നാല്‍, വോട്ടെടുപ്പില്‍ അട്ടിമറി നടന്നതായാണ് ട്രംപ്‌ പക്ഷം ആരോപിക്കുന്നത്. ഇനിയുള്ള പോസ്റ്റല്‍ വോട്ടുകള്‍ എണ്ണരുതെന്ന് ആവശ്യപ്പെട്ട് അവര്‍ കോടതിയെ സമീപിച്ചു. ട്രംപ്‌ അനുകൂലികള്‍ തെരുവിലിറങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, വിജയം കൈയൂക്ക് കൊണ്ട് നേടാന്‍ ശ്രമിക്കരുതെന്നാണ് ബൈഡന്‍ പക്ഷത്തിന്‍റെ മറുപടി.

Leave a Reply