728-pixel-x-90-2-learn
728-pixel-x-90
<< >>

ട്രംപ് അധികാരമേറ്റു; പ്രസിഡന്റിന്റെ എക്‌സിക്യൂട്ടിവ് അംഗങ്ങളില്‍ വിദ്യാസമ്പന്നര്‍ കുറവ്‌

വാഷിംങ്ടണ്‍ ഡി സി: അധികാരമേറ്റ പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 15 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ വിദ്യാസമ്പന്നര്‍ കുറവ്.ഇവരെല്ലാം പ്രസിഡന്റിന്റെ ഇഷ്ടാനുസരണം നാമനിര്‍ദേശം ചെയ്യുന്നവരാണ്.കനേഡിയന്‍ പത്രം ടൊറൊന്റോ സ്റ്റാര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.24വര്‍ഷത്തിനിടെ ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ വിദ്യാഭ്യാസമ്പന്നരായിവര്‍ കുറവ് വരുന്നത്.ഇത്തവണ ഒരാള്‍ പോലും ഡോക്ടറേറ്റ് ഇല്ലെന്നതും പ്രത്യേകതയാണ്.

15 പേരടങ്ങുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ 40 ശതമാനം പേര്‍ക്ക് നിയമത്തിലും മെഡിക്കലിലും ബിരുദമുണ്ട്.നാലിലൊന്ന് പേര്‍ക്ക് മാത്രമാണ് മാസ്റ്റര്‍ ബിരുദമുള്ളത്.ബാക്കിയുള്ളവരെല്ലാം വെറും അക്കാദമിക് ബിരുദമുള്ളവര്‍ മാത്രം.

സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ബരാക് ഹുസൈന്‍ ഒബാമ പ്രസിഡന്റ് പദവിയിലിരിക്കെ ഉണ്ടായിരുന്ന എക്‌സിക്യൂട്ടിവ് അംഗങ്ങളില്‍ പകുതിയിലേറെ പേര്‍ ഡോക്ടറേറ്റും മെഡിക്കല്‍,നിയമ ബിരുദവും നേടിയവരായിരുന്നു.അക്കാദമിക് ബിരുദം മാത്രമുള്ളവര്‍ രണ്ട് പേരേ ഉണ്ടായിരുന്നുള്ളു.ബാക്കിയുള്ളവരെല്ലാം മാസ്റ്റര്‍ ഡിഗ്രി നേടിയവരായിരുന്നു.

ട്രിംപിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ ഒരാള്‍ മാത്രമാണ് കറുത്ത വര്‍ഗ്ഗക്കാരനായുള്ളത്.ന്യൂറോ സര്‍ജന്‍ ബെന്‍ കാള്‍സണ്‍.ഇദ്ദേഹത്തെ കൂടാതെ ന്യൂനപക്ഷത്തില്‍ നിന്നും ഒരാളെ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ കാലത്തിന് ശേഷം ലാറ്റിനോ വിഭാഗത്തില്‍ നിന്നും ആരെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യന്‍ സമയം വെള്ളിയാഴ്ച്ച രാത്രി 10.30നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ 45-ാം പ്രിസഡന്റായി ഡൊണാല്‍ഡ് ട്രംപ് അധികാരമേറ്റത്.വൈസ് പ്രസിഡന്റായി മൈക് പെന്‍സും സ്ഥാനമേറ്റു. പ്രാര്‍ത്ഥനകള്‍ക്കും സംഗീതപരിപാടികള്‍ക്കും ശേഷം മൈക് പെന്‍സ് വൈസ് പ്രസിഡന്റായി ആദ്യം സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. പിന്നാലെ ഡോണള്‍ഡ് ട്രംപിന് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ട് ബൈബിളുകളില്‍ കൈ വച്ച് ട്രംപ് സത്യവാചകം ഏറ്റുചൊല്ലി. അമ്മ നല്‍കിയ ബൈബിളും മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ചിരുന്ന ബൈബിളുമാണ് ട്രംപ് ഉപയോഗിച്ചത്.

INDIANEWS24.COM Washinton D C

Leave a Reply