jio 800x100
jio 800x100
728-pixel-x-90
<< >>

‘ട്രംപിന്‍റെ മരുന്ന്’ പോരെന്ന് കണ്ടെത്തല്‍

ലണ്ടന്‍: കോവിഡിനെതിരായ ഒറ്റമൂലിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വിശേഷിപ്പിക്കുന്ന ഹൈഡ്രോക്സിക്ളോറോക്വിന്‍ പരാജയമെന്ന് വിദഗ്ധര്‍. ബുധനാഴ്ച പ്രസിദ്ധീകരിച്ച ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ പുതിയ ലക്കത്തിലാണ് ഇത് സംബന്ധിച്ച ലേഖനമുള്ളത്. മലേറിയ രോഗശമനത്തിന് ഉപയോഗിക്കുന്ന മരുന്നാണ് മലേറിയമരുന്നെന്ന് അറിയപ്പെടുന്ന ഹൈഡ്രോക്സിക്ളോറോക്വിന്‍.
കോവിഡ് പ്രതിരോധത്തിന് മലേറിയമരുന്ന്‍ ഫലപ്രദമാണെന്നത്തിനു മുമ്പും ശാസ്ത്രീയ അടിത്തറയൊന്നും ഉണ്ടായിരുന്നില്ല. അമേരിക്കയിലെതന്നെ ആരോഗ്യവിദഗ്ധരുടെ വിദഗ്ധരെ ഉള്‍പ്പെടെ അവഗണിച്ചാണ് ട്രംപ് മലേറിയമരുന്നിന്‍റെ പ്രചാരകനായത്. രോഗപ്രതിരോധത്തിനായി താന്‍ ഈ മരുന്ന് കഴിക്കുന്നുണ്ടെന്ന് സ്വയം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മലേറിയമരുന്നിന്‍റെ കയറ്റുമതി വിലക്കിയതിന് ഇന്ത്യക്കെതിരെ ഭീഷണി മുഴക്കാനും ഒരു ഘട്ടത്തില്‍ ട്രംപ് തയ്യാറായിരുന്നു.
അമേരിക്കയിലും കാനഡയിലെ ക്യുബക്ക്, മാനിറ്റോബ, ആല്‍ബര്‍ട്ട എന്നീ പ്രവിശ്യകളിലുമായി 821 പേരില്‍ നടത്തിയ മലേറിയമരുന്ന്‍ പരീക്ഷണം പ്രത്യേകിച്ച് ഒരു ഗുണഫലവും ഉണ്ടാക്കിയില്ലെന്ന് ലേഖനത്തില്‍ ഡോക്ടര്‍ എമിലി മക്ഡോണാള്‍ഡ് പറയുന്നു.

Leave a Reply