728-pixel-x-90-2-learn
728-pixel-x-90
<< >>

ട്രംപിന്റെ ഉത്തരവിന് യു എസ് കോടതിയുടെ സ്‌റ്റേ

ന്യൂയോര്‍ക്ക്:അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപിന്റെ ഉത്തരവിന് അമേരിക്കയിലെ കോടതിയുടെ സ്‌റ്റേ.നിലവില്‍ അമേരിക്കയില്‍ എത്തിയവര്‍ക്ക് ശരിയായ വിസയുണ്ടെങ്കില്‍ രാജ്യത്ത് തങ്ങാന്‍ സാധിക്കുമെന്ന് കോടതി വ്യക്തമാക്കുന്നു.ഇതോടെ വിവിധ വിമാനത്താവളങ്ങളില്‍ എത്തിയിട്ടുള്ള നൂറുകണക്കിന്‌ വിദേശികള്‍ക്ക് മടങ്ങിപോകേണ്ടിവരില്ലെന്ന് ആശ്വസിക്കാം.അമേരിക്കയിലെ ഫെഡറല്‍ വിചാരണാ കോടതിയായ യു എസ് ഡിസ്ട്രിക്ട് കോര്‍ട്ട് ആണ് സ്‌റ്റേ പുറപ്പെടുവിച്ചിരിക്കുന്നത്.

ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മൂന്ന് മാസക്കാലത്തേക്കാണ് ട്രംപ് വെള്ളിയാഴ്ച്ച വൈകി ഇറക്കിയ ഉത്തരവിലൂടെ വിലക്കേര്‍പ്പെടുത്തിയത്.ഉത്തരവിറങ്ങി ശേഷം മണിക്കൂറുകള്‍ക്കു ശനിയാഴ്ച്ച അമേരിക്കയിലെ വിമാനത്തവളത്തിലെത്തിയ യാത്രികരെയാണ് തടഞ്ഞത്.ഇറാഖ്,ഇറാന്‍,ലിബിയ,സൊമാലിയ,യെമന്‍,സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് തടഞ്ഞത്.ഇതോടെ വിമാനത്താവളങ്ങളില്‍ വന്‍തോതിലുള്ള പ്രതിഷേധവും ഉയര്‍ന്നു.

INDIANEWS24.COM Newyork

Leave a Reply