728-pixel-x-90-2-learn
728-pixel-x-90
<< >>

ട്യൂബ് തൊഴിലാളികളുടെ സമരം:മദ്ധ്യ ലണ്ടന്‍ യാത്രക്കാര്‍ വലയും

ലണ്ടന്‍: ട്യൂബ് ട്രെയിന്‍ തൊഴിലാളികള്‍ പ്രഖ്യാപിച്ചിരിക്കുന്ന എട്ട് ദിവസത്തെ പണിമുടക്ക് സമരം ലണ്ടിനിലേയ്ക്കുള്ള ദൈനം ദിന യാത്രക്കാരെ ദുരിതത്തിലാക്കും.സമരം നടക്കുന്ന എട്ട് ദിവസങ്ങളിലും മദ്ധ്യ ലണ്ടിനിലെ വന്‍കിട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പോലും തൊഴിലാളി സമരം കാര്യമായി ബാധിക്കും.

ജോലി വ്യവസ്ഥകളുടെ കാര്യത്തിലും, പരിഷ്കരിച്ച   പെന്‍ഷന്‍ വ്യവസ്ഥകളിലുമുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് റെയില്‍ ,മാരിടൈം & ട്രാന്‍സ്പോര്‍ട്ട്‌ യൂണിയന്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ന് രാത്രി എട്ട് മണി മുതലാണ്‌ എട്ട് ദിവസം നീണ്ട് നില്‍ക്കുന്ന പണിമുടക്ക് സമരം നടക്കുന്നത്.

എന്നാല്‍ തൊഴിലാളികളുടെ സമരം ട്യൂബ് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല എന്ന് മാനേജ്മെന്റ് അവകാശവാദം ഉന്നയിച്ചു.

തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും അംഗങ്ങളായിട്ടുള്ള യൂണിയന്‍ സമരം ചെയിതാല്‍ അത് ട്യൂബിന്റെ പ്രവര്‍ത്തനത്തേ താറുമാറാക്കും, എന്ന യാഥാര്‍ത്ഥ്യം മാനേജ്മെന്റ് മറച്ചു വെക്കുകയാണ് എന്ന് യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു.വരുന്ന എട്ട് ദിവസങ്ങളില്‍ മദ്ധ്യ ലണ്ടിനിലെ യാത്രക്കാര്‍ക്ക് ഉണ്ടാകാന്‍ ഇടയുള്ള ബുദ്ധിമുട്ടുകള്‍ക്ക് പൂര്‍ണ്ണമായും ഉത്തരവാദികള്‍ മാനെജ്മെന്റ് ആണ് എന്നും യൂണിയന്‍ നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

 

Leave a Reply