728-pixel-x-90-2-learn
728-pixel-x-90
<< >>

ടോറോന്റോ വെടിവയ്പിൽ മരണം മൂന്നായി

ടൊറന്റോ∙ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ടോറോന്റോ നഗരത്തിലുണ്ടായ വെടിവയ്പിൽ പരുക്കേറ്റു ചികിൽസയിലായിരുന്ന പത്തു വയസ്സുകാരിയും മരിച്ചു. ഇരുപത്തിയൊൻപതുകാരനായ അക്രമിയുടേതുൾപ്പെടെ ഇതോടെ മരണസംഖ്യ മൂന്നായതായി.പതിനെട്ടു വയസ്സുള്ള യുവതിയാണ് നേരത്തെ മരിച്ചത്. മൂന്നു മരണങ്ങളും പൊലീസ് മേധാവി മാർക് സാൻഡേഴ്സാണ് സ്ഥിരീകരിച്ചത്.അതെ സമയം അക്രമി കൊല്ലപ്പെട്ടത് പൊലീസുമായുള്ള ഏറ്റുമുട്ടലിനു പിന്നാലെയാണെന്നു സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അറിയിച്ചു. ചൊവ്വാഴ്ച്ച നടക്കുന്ന പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ ഇയാൾ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണോ കൊല്ലപ്പെട്ടത്, അതോ സ്വയംസ്വയം വെടിവയ്ക്കുകയായിരുന്നോ തുടങ്ങിയ സംശയങ്ങളെക്കുറിച്ച്‌ വ്യക്തത ലഭിക്കുകയുള്ളൂ.

INDIANEWS24 TORONTO DESK

Leave a Reply