ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പാര്‍പ്പിച സമുച്ചയങ്ങളിലൊന്നായ ദുബായിലെ ടോര്‍ച്ച് ടവറില്‍ തീപ്പിടിത്തം. ആളപായമില്ല. 84 നില കെട്ടിടത്തില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. കനത്ത പുകയില്‍ നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി.
മുകളില്‍ നിന്നുള്ള 40ലേറെ നിലകള്‍ക്ക് കത്ത് പിടിച്ചതായാണ് റിപ്പോര്‍ട്ട്.തീപ്പിടിത്തത്തില്‍ കെട്ടിടത്തിന്റെ പല ഭാഗങ്ങളും നശിച്ചു. കാരണം വ്യക്തമല്ല.കെട്ടിടത്തിന് പുറത്ത് ഒരു വശത്തായാണ് തീ പടര്‍ന്നത്. പുല്ച്ചെ മൂന്നരയോടെ തീ നിയന്ത്രണ വിധേയമാക്കാനായതായി ദുബായ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.
മുമ്പ് 2015 ഫെബ്രുവരിയിലും ടോര്‍ച്ച് ടവറില്‍ തീപ്പിടിത്തമുണ്ടായിരുന്നു. എന്നാല്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായിരുന്നില്ല.
INDIANEWS24.COM Gulf Desk