728-pixel-x-90-2-learn
728-pixel-x-90
<< >>

ടോം ജോസ് അടുത്ത ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ടോം ജോസിനെ അടുത്ത ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്തിസഭായോഗം തീരുമാനിച്ചു. നിലവില്‍ അഡീഷണല്‍ ചിഫ് സെക്രട്ടറിയാണ് .നേരത്തേ കൊച്ചി മെട്രോ റെയില്‍ പ്രൊജക്ടിന്റെ സ്‌പെഷ്യല്‍ ഒാഫീസറായിരുന്നു.ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചത്.വകുപ്പുകളുടെ മാറ്റവും അധികച്ചുമതലയും നല്‍കേണ്ട തീരുമാനം കൂടി കൈക്കൊണ്ടിട്ടുണ്ട്.തൊഴില്‍,നൈപുണ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ഡോ.ആശ തോമസിനെ നിയമിച്ചു.നികുതി എക്‌സൈസ് വകുപ്പിന്റെ അധിക ചുമതല അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിനാണ്. ഐ.ആന്റ്.പി.ആര്‍.ഡി സെക്രട്ടറി പി. വേണുഗോപാലിന് നികുതി വകുപ്പ് സെക്രട്ടറിയുടെയും വ്യവസായ വകുപ്പ് സെക്രട്ടറി സജ്ഞയ് കൗളിന് വൈദ്യുതി വകുപ്പിന്റെയും അധിക ചുമതല നല്‍കും. ഭക്ഷ്യസെക്രട്ടറി മിനി ആന്റണിക്ക് സഹകരണ വകുപ്പ് സെക്രട്ടറിയായും, മുഹമ്മദ് ഹനീഷിന് കേരള സ്റ്റേറ്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എം.ഡിയായും അധിക ചുമതല കൂടി നല്‍കും. കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി ജോഷി മൃണ്‍മയി ശശാങ്കിനെ ടൂറിസം അഡീഷണല്‍ ഡയറക്ടറായി നിയമിച്ചു.
INDIANEWS24 TVM DESK

Leave a Reply