728-pixel-x-90-2-learn
728-pixel-x-90
<< >>

ടോംജോസഫും അഞ്ജുവും അടക്കം നാല് പേര്‍ക്ക് ജി വി രാജ പുരസ്‌കാരം

തിരുവനന്തപുരം:കായിക താരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ജി വി രാജ പുരസ്‌കാരത്തിന് അഞ്ജു ബോബി ജോര്‍ജ്ജും ടോം ജോസഫും അടക്കം നാല് പേര്‍ അര്‍ഹരായി.മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപച്ചത്.

ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ് ജേതാക്കളായ ഒ പി ജെയ്ഷയും ജിതിന്‍ തോമസുമാണ് മറ്റ് പുരസ്‌കാരാര്‍ഹരായ താരങ്ങള്‍.പി ടി ഉഷയ്ക്കാണ് മികച്ച കായിക പരിശീലകയ്ക്കുള്ള പുരസ്‌കാരം.ഏറ്റവും നല്ല കോളജ് കായിക ആധ്യാപകനായി കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജിലെ ബാബു പി ടിയും മികച്ച സ്‌കൂള്‍ കായിക അധ്യാപകനായി പാലക്കാട് മുണ്ടൂരിലെ എന്‍ എസ് സിജിനും തിരഞ്ഞെടുക്കപ്പെട്ടു.

കായിക മാധ്യമ റിപ്പോര്‍ട്ടിന് അര്‍ഹരാവയരെയും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.ദീപികയുടെ തോമസ് വര്‍ഗീസ്‌ മികച്ച കായികലേഖകനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ ഫോട്ടോഗ്രാഫറായി മനോരമയിലെ റിങ്കുരാജ് മട്ടാഞ്ചേരി അര്‍ഹനായി.ദൃശ്യമാധ്യമപ്രവര്‍ത്തകനുള്ള അവാര്‍ഡ് മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ ടി കെ സനീഷിന് ലഭിച്ചു.

INDIANEWS24.COM

Leave a Reply