jio 800x100
jio 800x100
728-pixel-x-90
<< >>

ടൊറന്റോ: 2 മീറ്റര്‍ അകലം ലംഘിച്ചാല്‍ $ 5000 പിഴ

ടൊറന്റോ: വ്യക്തികള്‍ തമ്മില്‍ 2 മീറ്റര്‍ അകലം പാലിച്ചില്ലെങ്കില്‍ 5000 ഡോളര്‍വരെ പിഴ ചുമത്താന്‍ ടൊറന്റോ സിറ്റി കൌണ്‍സില്‍. കോവിഡ് രോഗബാധ ചെറുക്കന്‍ പ്രഖ്യാപിച്ചിട്ടുള്ള അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിലാണ് താല്‍ക്കാലികമായുള്ള ഈ നിയമത്തില്‍ മേയര്‍ ജോണ്‍ ടെറി ഒപ്പുവെച്ചത്. അതേസമയം, സാമൂഹ്യ അകലം പാലിക്കല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ബ്രാംപ്ടനില്‍ ഒരാള്‍ക്കെതിരെ കേസെടുത്തു. 750 മുതല്‍ ഒരു ലക്ഷംവരെ ഡോളര്‍ പിഴ ചുമത്താവുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്. ഇയാള്‍ക്ക് പരാമവധി ശിക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് മേയര്‍ പാട്രിക് ബ്രൌണ്‍ പറഞ്ഞു.
ടൊറന്റോയില്‍ പബ്ലിക് സ്ക്വയര്‍പോലെ ഉള്ള സ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിച്ചില്ലെങ്കില്‍ 750 മുതല്‍ 5000 ഡോളര്‍വരെ പിഴ ചുമത്താനാണ് പുതിയ നിയമം. ഒരുമിച്ച് താമസിക്കുന്നവര്‍ അല്ലാതെയുള്ള എല്ലാവര്‍ക്കും ഈ നിയമം ബാധകമാണ്.
വീടിന്‍റെ ബാക്ക് യാര്‍ഡില്‍ 20 പേരെ പങ്കെടുപ്പിച്ച് പാര്‍ട്ടി സംഘടിപ്പിച്ചതിനാണ് ബ്രാംപ്ടനില്‍ വീട്ടുടമയ്ക്കെതിരെ കേസെടുത്തത്. പാര്‍ട്ടി നടക്കുന്ന വിവരം അയല്‍ക്കാര്‍ എമര്‍ജന്‍സി 311 നമ്പരില്‍ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്നാണ് നടപടി.
അതേസമയം അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ എമര്‍ജന്‍സി നമ്പരായ 911ല്‍ വിളിക്കരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആവശ്യമല്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക, സാമൂഹ്യ അകലം പാലിക്കല്‍ ലംഘിക്കുക എന്നിവ കണ്ടാല്‍ 311 എന്ന നമ്പറില്‍ വേണം റിപ്പോര്‍ട്ട് ചെയ്യാന്‍.

Leave a Reply