പിക്കറിംഗ്: കാനഡയിലെ ഒണ്ടാരിയോയില് സ്കൂളിലുണ്ടായ കത്തിക്കുത്തില്‍ രണ്ട് അധ്യാപകരും ആറു വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 8 പേര്‍ക്ക് പരിക്ക്. അക്രമം നടത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ടൊറന്റോയുടെ അതിര്‍ത്തിനഗരമായ പിക്കറിംഗിലെ ഡണ്ബാര്ട്ടണ് ഹൈസ്കൂളില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. രണ്ട് കത്തികള്‍ കൈവശംവെച്ച് സ്കൂളില്‍ എത്തിയ വിദ്യാര്‍ത്ഥിനി സഹപാഠികളെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അധ്യാപകര്‍ ഇടപെട്ട് പെണ്‍കുട്ടിയെ കീഴടക്കിയതിനാലാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കാതിരുന്നത്. ആരുടെയും പരിക്ക് അപായകരമല്ല.
അക്രമത്തിനുള്ള പ്രകോപനം അറിവായിട്ടില്ലെന്ന് പോലീസ്ഉദ്യോഗസ്ഥര്‍ അറിയിച്ചു.