728-pixel-x-90-2-learn
728-pixel-x-90
<< >>

ടൊറന്റോ സ്കൂളിന് സമീപം വെടിവെപ്പ്: രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

 

ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ സ്കൂളിന് സമീപം നടന്ന വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് മേഖലയിലെ നാല് സ്കൂളുകള്‍ അടച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.

ഇറ്റോബിക്കോക്കിലെ ഇസ്ലിംഗ്ടണ്‍ അവന്യൂ – ഡിക്സണ്‍ റോഡിനു സമീപം മക്ആര്‍തര്‍ സ്ട്രീറ്റിലുള്ള സ്കൂള്‍ ഓഫ് എക്സ്പിരിമെന്റല്‍ എഡ്യുക്കേഷന് പുറത്താണ് രണ്ട് തവണ വെടിവെപ്പ് ഉണ്ടായത്. ഫിഞ്ച് അവന്യൂ വെസ്റ്റ്‌ – കീല്‍ സ്ട്രീറ്റിലുള്ള കാത്തലിക് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിയായ  പതിനഞ്ചുകാരനാണ്  മരിച്ചവരില്‍ ഒരാള്‍. മരിച്ച രണ്ടാമത്തെ വിദ്യാര്‍ഥിയുടെ വിവരങ്ങള്‍  പോലീസ് പുറത്തുവിട്ടിട്ടില്ല.

സംഭവവുമായി ബന്ധപെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തു. മൂന്നു പേര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു.

വെടിവെപ്പിനെത്തുടര്‍ന്ന്‍ എക്സ്‌പീരിയന്‍ഷ്യല്‍ സ്കൂള്‍, ഡോണ്‍ബോസ്കോ കാത്തലിക് സെക്കണ്ടറി സ്കൂള്‍, കിങ്സ്വ്യൂ വില്ലേജ് ജൂനിയര്‍ സ്കൂള്‍, സെന്റ്‌ മൌറിസ് സ്കൂള്‍ എന്നിവ താല്‍ക്കാലികമായി അടച്ചു.

2 Responses to ടൊറന്റോ സ്കൂളിന് സമീപം വെടിവെപ്പ്: രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

  1. Joe Reply

    October 7, 2014 at 8:43 AM

    Wrong information. Your story states the name of the school as the name of the student.

    The 15-year-old victim is a student at James Cardinal McGuigan Catholic High School. His name has not been released.

  2. India News Reply

    October 7, 2014 at 8:56 PM

    നന്ദി സുഹൃത്തേ,
    താങ്കള്‍ പറഞ്ഞത് ശരിയാണ്. വാര്‍ത്തയില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ട്

Leave a Reply