728-pixel-x-90-2-learn
728-pixel-x-90
<< >>

ടൊറന്റോ സര്‍വകലാശാല കാനഡയിലെ നമ്പര്‍ വണ്‍

ടൊറന്റോ: കാനഡയിലെ സര്‍വകലാശാലകളില്‍ ഒന്നാം നമ്പര്‍ ടൊറന്റോ സര്‍വകലാശാല. എന്നാല്‍, ലോകറാങ്കിങ്ങില്‍ ടൊറന്റോയ്ക്ക് 20-ആം സ്ഥാനമാണ്. അമേരിക്കയിലെ എംഐടിക്കാണ് ലോകത്തിലെ ഒന്നാം നമ്പര്‍ പദവി. ആദ്യ ആറു സ്ഥാനങ്ങളില്‍ നാലെണ്ണം കയ്യടക്കി ബ്രിട്ടീഷ് സര്‍വകലാശാലകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ക്യുഎസ് ലോക സര്‍വകലാശാല റാങ്കിങ്ങിലാണ് ടൊറന്റോ സര്‍വകലാശാല 20-ആം സ്ഥാനം നേടിയത്. കഴിഞ്ഞ വര്‍ഷം 17-ആം സ്ഥാനമായിരുന്നു. ലോകറാങ്കിങ്ങില്‍ നേരിയ ഇടിവ് സംഭവിച്ചെങ്കിലും കഴിഞ്ഞ വര്‍ഷം കരസ്ഥമാക്കിയ കാനഡയിലെ ഒന്നാം നമ്പര്‍ പദവി നിലനിര്‍ത്താന്‍ ടൊറന്റോയ്ക്കായി.

ലോകറാങ്കിങ്ങിലെ ആദ്യ പത്തില്‍ അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറത്തുനിന്നുള്ള ഒറ്റ സര്‍വകലാശാലയുമില്ല. ലോകറാങ്കിങ്ങിലെ ആദ്യ 10 സ്ഥാനം ഇങ്ങനെയാണ്. 1 എംഐടി [യുഎസ്], 2 കേംബ്രിഡ്ജ് സര്‍വകലാശാല [യുകെ], 2 ഇംപീരിയല്‍ കോളേജ് ലണ്ടന്‍ [യുകെ], 4 ഹാര്‍വാഡ് സര്‍വകലാശാല [യുഎസ്], 5 ഓക്സ്ഫോര്‍ഡ് സര്‍വകലാശാല [യുകെ], 5 യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ [യുകെ], 7 സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല [യുഎസ്], 8 കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി [യുഎസ്], 9 പ്രിന്‍സ്ടണ്‍ സര്‍വകലാശാല [യുഎസ്], 10 യെയ്ല്‍ സര്‍വകലാശാല [യുഎസ്].

കാനഡയിലെ അഞ്ച് സര്‍വകലാശാലകള്‍ ലോകത്തിലെ ആദ്യ 100 റാങ്കിലുണ്ട്. കാനഡയില്‍ നിന്നുള്ള സര്‍വകലാശാലകളുടെ ദേശീയറാങ്കിംഗ് ചുവടെ. ബ്രാക്കറ്റില്‍ ലോകറാങ്കിംഗ്.

1 ടൊറന്റോ സര്‍വകലാശാല [20], 2 മക്ഗില്‍ സര്‍വകലാശാല [21], 3 ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാല [43], 4 മോണ്ട്രിയല്‍ സര്‍വകലാശാല [83], 5 ആല്‍ബര്‍ട്ട സര്‍വകലാശാല [84], 6 മക്മാസ്റ്റര്‍ സര്‍വകലാശാല [113], 7 വാട്ടര്‍ലൂ സര്‍വകലാശാല [169], 8 കാല്‍ഗരി സവകലാശാല [171], 9 ക്യൂന്‍സ് സര്‍വകലാശാല [187], 10 വെസ്റ്റെണ്‍ സര്‍വകലാശാല [191], 11 ഓട്ടവ സര്‍വകലാശാല [218], 12 സിമോണ്‍ ഫ്രേസര്‍ സര്‍വകലാശാല [222], 13 ഡല്‍ഹൗസി സര്‍വകലാശാല [235], 14 വിക്ടോറിയ സര്‍വകലാശാല [290], 15 ലാവല്‍ സര്‍വകലാശാല [298].

Leave a Reply