728-pixel-x-90-2-learn
728-pixel-x-90
<< >>

ടൊറന്റോ: വേഗമേറിയ കാറ്റിന് സാധ്യത

ടൊറന്റോ: ടൊറന്റോയിലും സമീപപ്രദേശങ്ങളിലും വെള്ളിയാഴ്ച രാത്രി ശക്തമായ കാറ്റ് വീശാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ മഞ്ഞുമഴയുടെ ദുരിതതില്‍നിന്നു നഗരം കരകയറുന്നതിനിടെയാണിത്‌.
വരുന്ന 24 മണിക്കൂറിനുള്ളില്‍ 40 കിലോമീറ്റര്‍ വേഗമുള്ള കാറ്റ് ടൊറന്റോയില്‍ വീശാമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ത്തന്നെ 30000 പേര്‍ ഇരുട്ടിലാണ്. കാറ്റ് വീശിയാല്‍ കൂടുതല്‍ നാശത്തിന് സാധ്യതയുണ്ട്. വൈദ്യുതിബന്ധം പുനസ്ഥാപിക്കാന്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കാമെന്ന് ഹൈഡ്രോ ടൊറന്റോ അറിയിച്ചു.

Leave a Reply