jio 800x100
jio 800x100
728-pixel-x-90
<< >>

ടൊറന്റോ: രണ്ടാംഘട്ട ലോക്ക്ഡൌണിന് ഇനി മണിക്കൂറുകള്‍ മാത്രം

 

ടൊറന്റോ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോവീണ്ടും ലോക്ക്ഡൌണില്‍ പ്രവേശിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കോവിഡിന്റെ ശക്തമായ രണ്ടാംവരവിനെ ചെറുക്കാന്‍ ടൊറന്റോ സിറ്റി, പീല്‍ മേഖലകളില്‍ തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്താന്‍ വെള്ളിയാഴ്ചയാണ് ഒണ്ടാരിയോ പ്രവിശ്യാ സര്‍ക്കാര്‍ തീരുമാനമെടുത്തത്. 28 ദിവസത്തേക്കാണ് ഇപ്പോള്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും രോഗസംക്രമണം തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ നീണ്ടുപോയേക്കും.

ലോക്ക്ഡൌണ്‍ നിബന്ധനകള്‍ പ്രകാരം ഈ കാലയളവില്‍ മറ്റ് ഗൃഹസന്ദര്‍ശനം അനുവദനീയമല്ല. വീടുകള്‍ക്ക് പുറത്തുള്ള കൂടിച്ചേരലുകളില്‍ 10 പേരില്‍ കൂടുതല്‍ പാടില്ല. ചെറുകിടകച്ചവടസ്ഥാപനങ്ങള്‍ തുറക്കാമെങ്കിലും കര്‍ബ്സൈഡില്‍ മാത്രമേ സാധനങ്ങള്‍ കൈമാറ്റം ചെയ്യാന്‍ പാടുള്ളൂ. ഗ്രോസറി സ്റ്റോറുകള്‍, ഫര്‍മാസികള്‍ ഇവയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്‍റെ പകുതി ആളുകളെ മാത്രം പ്രവേശിപ്പിക്കാനാണ് നിര്‍ദേശം.റെസ്റ്റോറന്റുകളില്‍ ഇരുന്നുകഴിക്കാന്‍ അനുവാദമില്ല. വിവാഹം, ശവസംസ്കാരം, മതചടങ്ങുകള്‍ ഇവയില്‍ 10 പേരില്‍ കൂടുതല്‍ പാടില്ല. സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കും.

വെള്ളിയാഴ്ച മാത്രം ഒണ്ടാരിയോയില്‍ 1400 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. രാജ്യത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതേ രീതിയിലാണെങ്കില്‍ ഡിസംബര്‍ അവസാനമാകുമ്പോള്‍ രാജ്യവ്യാപകമായി പ്രതിദിനം 20000 പുതിയ രോഗബാധിതര്‍ ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Leave a Reply