728-pixel-x-90-2-learn
728-pixel-x-90
<< >>

ടൊറന്റോ: ബോംബ്‌ ഭീഷണി വ്യാജം

ടൊറന്റോ: കാനഡയിലെ ടൊറന്റോ സിറ്റി ഹാളില്‍ ബോംബ്‌ വെച്ചിട്ടുണ്ടെന്ന ഭീഷണി വ്യാജമെന്ന് പോലീസ്. മേയര്‍ റോബ് ഫോര്‍ഡും സഹോദരനായ കൌണ്‍സിലര്‍ ഡഗ് ഫോര്‍ഡും രാജിവെച്ചില്ലെങ്കില്‍ സിറ്റി ഹാള്‍ ബോംബ്‌ വെച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. സിറ്റി ഹാളില്‍ ഇതിനകം ബോംബ്‌ സ്ഥാപിച്ചുകഴിഞ്ഞതായി ഡഗ് ഫോര്‍ഡിന് ലഭിച്ച ഇമെയില്‍ സന്ദേശത്തില്‍ അജ്ഞാതന്‍ അവകാശപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്ന് സിറ്റി ഹാള്‍ പോലീസിന്‍റെ ബോംബ്‌ സ്ക്വാഡ് അരിച്ചുപെറുക്കി. എന്നാല്‍ ബോംബൊന്നും കണ്ടെത്തിയില്ല. സന്ദേശം വ്യജമാകാനാണ്സാധ്യതയെന്ന് പോലീസ് കരുതുന്നു. മെയിലിന്‍റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ട്.

Leave a Reply