jio 800x100
jio 800x100
728-pixel-x-90
<< >>

ടൊറന്റോ: പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; എണ്‍പത്തൊന്നുകാരന്‍ അറസ്റ്റില്‍

ടൊറന്റോ: കാനഡയിലെ സ്കാര്‍ബറോയില്‍ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എണ്‍പത്തൊന്നുകാരന്‍ അറസ്റ്റില്‍. മിഡ് ലാന്‍ഡ്‌ അവന്യൂ – ഹന്റിംഗ്വുഡ് ഡ്രൈവിലെ ഒരു വീടിന് മുന്നില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.

ക്രിസ്റ്റോസ് മിന്റ്സോലിസ് എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ വേറെയും പെണ്‍കുട്ടികളോട് മോശമായി പെരുമാറിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇയാളുടെ ഫോട്ടോ പ്രസിദ്ധീകരണത്തിന് നല്‍കിയിട്ടുണ്ട്. സമാനമായ സംഭവങ്ങള്‍ക്ക് ഇരയായവരോ അതെക്കുറിച്ച് അറിയാവുന്നവരോ വിവരം അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിക്കുന്നു.

Leave a Reply