728-pixel-x-90-2-learn
728-pixel-x-90
<< >>

ടൊറന്റോ ക്ഷേത്രത്തില്‍ മോഷണശ്രമം: 2 പേരെ തെരയുന്നു

ടൊറന്റോ: കെന്നഡി റോഡ്‌ – മക്നിക്കല്‍ അവന്യൂവിലെ ഹിന്ദു ക്ഷേത്രത്തില്‍ തോക്ക് ചൂണ്ടി മോഷണശ്രമം നടത്തിയ രണ്ട് പേരെ കണ്ടെത്താന്‍ പോലീസ് ശ്രമം ഊര്‍ജിതമാക്കി. ക്ഷേത്രത്തിലെ സുരക്ഷാകാമറയില്‍ പതിഞ്ഞ പ്രതികളുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഞായറാഴ്ച രാവിലെ 9ന് ക്ഷേത്രദര്‍ശന സമയത്തായിരുന്നു മോഷണശ്രമം.

തോക്കുധാരികളായ ഒരു ആണും പെണ്ണും ക്ഷേത്രത്തില്‍ അതിക്രമിച്ചുകടക്കുകയായിരുന്നു. അക്രമികളിലെ സ്ത്രീ ദര്‍ശനത്തിനെത്തിയ ഭക്തന്മാരില്‍ ഒരാള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ ശേഷം അയാളുടെ കൈകള്‍ ബന്ധിക്കാന്‍ ശ്രമിച്ചു. അതേസമയം കൂട്ടാളിയായ പുരുഷന്‍ മറ്റ് ഭക്തര്‍ക്ക്‌ നേരെ തോക്ക് ചൂണ്ടി നില്‍ക്കുകയായിരുന്നു.

വിശ്വാസികളില്‍ ഒരാള്‍ അക്രമികള്‍ കാണാതെ പുറത്തുകടന്ന് പോലീസില്‍ വിവരമറിയിച്ചു. എന്നാല്‍ പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് അക്രമികള്‍ രക്ഷപ്പെട്ടു

അക്രമികളിലെ സ്ത്രീക്ക് വെളുത്ത നിറമാണ്‌. ഏകദേശം അഞ്ചടി രണ്ടിഞ്ച് ഉയരവും ഇടത്തരം ശരീരപ്രകൃതിയുമാണ്. കറുത്ത നിറമാണ്‌ പുരുഷന്. അഞ്ചടി എഴിഞ്ച് ഉയരവും ഇത്തരം ശരീരപ്രകൃതിയും. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 416-808-7350, 416-222-TIPS (8477) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.  online at www.222tips.com എന്ന സൈറ്റില്‍ ഓണ്‍ലൈന്‍ ആയോ 274637 എന്ന നമ്പരില്‍ എസ്എംഎസ് യോ വിവരങ്ങള്‍ നല്‍കാം.

Leave a Reply