728-pixel-x-90-2-learn
728-pixel-x-90
<< >>

ടൊറന്റോ: ഒരു ലക്ഷം പേര്‍ ഇപ്പോഴും ഇരുട്ടില്‍

ടൊറന്റോ: കാനഡയില്‍ മഞ്ഞുമഴയെയും ഹിമക്കാറ്റിനെയും തുടര്‍ന്ന് ഉണ്ടായ വൈദ്യുതിതകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പാതിവഴിയില്‍. പക്ഷേ, ക്രിസ്മസ് വിളിപ്പാടകലെ എത്തിനില്‍ക്കുമ്പോഴും ടൊറന്റോ നഗരത്തില്‍ മാത്രം ഒരു ലക്ഷത്തിലേറെപ്പേര്‍ ഇപ്പോഴും ഇരുട്ടിലാണ്. വെള്ളിയാഴ്ചയോടെയേ എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കാന്‍ കഴിയൂ എന്ന്‍ ഹൈഡ്രോ ടൊറന്റോ അറിയിച്ചു.
ടൊറന്റോയില്‍ മൂന്ന് ലക്ഷത്തിലേറെപ്പേര്‍ക്കാണ് വൈദ്യുതിബന്ധം നഷ്ടമായിരുന്നത്. 115000 പേര്‍ ഇപ്പോഴും ഇരുട്ടിലാണെന്ന് ഹൈഡ്രോ ടൊറന്റോ അറിയിച്ചു. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ മാത്രമേ തകരാറുകള്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിയൂ. നഗരത്തില്‍ വലിയൊരു വിഭാഗത്തിന്‍റെ ക്രിസ്മസ് ഇരുട്ടിലാകുമെന്ന് ഇതോടെ ഉറപ്പായി.

Leave a Reply