jio 800x100
jio 800x100
728-pixel-x-90
<< >>

ടൊറന്റോ: ഈ വാരാന്ത്യവും മഞ്ഞില്‍ മുങ്ങും

ടൊറന്റോ: ഈ വാരാന്ത്യത്തില്‍ ടൊറന്റോ വീണ്ടും ശക്തമായ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് എന്‍വയേണ്‍മെന്‍റ് കാനഡയുടെ മുന്നറിയിപ്പ്. ശനി, ഞായര്‍ ദിവസങ്ങളിലായി 15 സെന്റീമീറ്റര്‍ കനത്തില്‍ മഞ്ഞ് വീഴുമെന്നാണ് പ്രവചനം. ദിവസങ്ങള്‍ക്കു മുമ്പ് 25 സെന്റീമീറ്റര്‍ കനത്തില്‍ വരെ വീണ മഞ്ഞില്‍നിന്ന് ടൊറന്റോയും പരിസരങ്ങളും പുറത്തുവരുന്നതേയുള്ളൂ.

വെള്ളിയാഴ്ച രാത്രി ഒരു മണി മുതല്‍ മഞ്ഞുവീഴ്ച തുടങ്ങും. ശനിയാഴ്ച ആകെ 5നും 10നുമിടയില്‍ സെന്റീമീറ്റര്‍ മഞ്ഞ് വീഴും. ഞായറാഴ്ചയും ഇതേ കാലാവസ്ഥതന്നെയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷംവരെ ഫ്ലറീസ് ഉണ്ടാകും. ആകെ ഈ ദിവസങ്ങളില്‍ 15 സെന്റീമീറ്റര്‍ മഞ്ഞ് വീഴുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ഞായറാഴ്ച രാത്രിക്കും തിങ്കളാഴ്ച ഉച്ചയ്ക്കുമിടയില്‍ ടൊറന്റോയില്‍ 20നും 25നുമിടയില്‍ സെന്റീമീറ്റര്‍ മഞ്ഞ് വീണിരുന്നു. സീസണിലെ ഏറ്റവും കനത്ത മഞ്ഞുവീഴ്ചയായിരുന്നു ഇത്. 16 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പ്രധാനവഴികളും ഫുട്പാത്തുകളും സഞ്ചാരയോഗ്യമായത്. 30 ലക്ഷത്തിനും 50ലക്ഷത്തിനുമിടയില്‍ ഡോളര്‍ ഇതിനായി നഗരഭരണകൂടം ചെലവഴിച്ചു എന്നാണ് പ്രാഥമിക കണക്ക്.

Leave a Reply