728-pixel-x-90-2-learn
728-pixel-x-90
<< >>

ടൊറന്റോയുടെ ആകാശത്ത് ‘പറക്കുംതളിക’

ടൊറന്റോ: ടൊറന്റോയുടെ മുകളില്‍ ശനിയാഴ്ച രാത്രി ‘യുഎഫ്ഓ’കള്‍ [ufo-unidentified flying object] പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വ്യത്യസ്ത നിറങ്ങളില്‍ തിളങ്ങുന്ന ഒന്നിലേറെ അജ്ഞാതവസ്തുക്കള്‍ ആകാശത്ത് ദൃശ്യമായതായി നിരവധിപേര്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ വീഡിയോ സഹിതം അവകാശപ്പെട്ടു. ഒട്ടേറെ ഫോണ്‍കോളുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി പോലീസും സ്ഥിരീകരിച്ചു. എന്നാല്‍ ക്വാഡ്കോപ്റ്റര്‍ എന്ന പേരില്‍ അറിയപ്പെടുന്ന, ഹെലികോപ്റ്റര്‍ പോലെയുള്ള കളിപ്പാട്ടങ്ങള്‍ ആകാനാണ് സാധ്യത എന്നാണ് പോലീസിന്‍റെ നിഗമനം.

യംഗ് സ്ട്രീറ്റ് – ഷെപ്പേര്‍പഡ് അവന്യൂ മേഖലയ്ക്ക് മുകളിലാണ് യുഎഫ്ഓകള്‍ ദൃശ്യമായത്.

Leave a Reply