728-pixel-x-90-2-learn
728-pixel-x-90
<< >>

ടൊറന്റോയില്‍ ശൈത്യക്കാറ്റ്; ഹാമില്‍ട്ടനില്‍ റെക്കോഡ്‌ തണുപ്പ്

ടൊറന്റോ: ടൊറന്റോ ഉള്‍പ്പെടുന്ന ഒന്റാറിയോയുടെ തെക്കന്‍ മേഖലയില്‍ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയും അതിരൂക്ഷമായ ശൈത്യക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്. മൈനസ് 35 മുതല്‍ മൈനസ് 40വരെയുള്ള ശൈത്യക്കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഹാമില്‍ട്ടനില്‍ ഇതേവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും തണുപ്പേറിയ ജനുവരി 7 ആകും ചൊവ്വാഴ്ച എന്നും മുന്നറിയിപ്പ് ഉണ്ട്.
വീടുകള്‍ക്ക് പുറത്തുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ആവരണം ചെയ്യപ്പെടാത്ത ശരീരഭാഗങ്ങള്‍ അഞ്ച് മിനിറ്റിനുള്ളില്‍ മരവിച്ചുപോകും. കെട്ടിടങ്ങളിലെ ജലവിതരണപൈപ്പുകളില്‍ വെള്ളം ഉറഞ്ഞുപോകാനും സാധ്യതയുണ്ട്. ഇത് ജലവിതരണത്തിന് തടസമുണ്ടാക്കിയേക്കാം.  കെട്ടിടത്തിലെ ഏറ്റവും താണ പൈപ്പ് നൂല്‍വണ്ണത്തില്‍ വെള്ളം പോകുന്ന വിധം തുറന്നുവെക്കുന്നത് ഇത്തരത്തില്‍ വെള്ളം ഉറഞ്ഞുപോകാതിരിക്കുന്നതിന് സഹായകമാകും.

ഹാമില്‍ട്ടനില്‍ ചൊവ്വാഴ്ച മൈനസ് 25 ആകും താപനില. കാറ്റില്‍ ഇത് മൈനസ് 40വരെ ആയി അനുഭവപ്പെടാം. 1968ല്‍ രേഖപ്പെടുത്തിയ മൈനസ് 20 ആണ് ഇതേവരെ ഹാമില്‍ട്ടന്റെ ചരിത്രത്തിലെ ഏറ്റവും തണുപ്പുള്ള ജനുവരി 7.

Leave a Reply