728-pixel-x-90-2-learn
728-pixel-x-90
<< >>

കഴിഞ്ഞിട്ടും ‘കഴിയാതെ’ മഞ്ഞുകാലം

ടൊറന്റോ: കഴിഞ്ഞെന്ന് കരുതി സകലരും അശ്വസിച്ചിരിക്കെ കാനഡയില്‍ മഞ്ഞുകാലം ചൊവ്വാഴ്ച തിരിച്ചെത്തി. മഞ്ഞുവീഴ്ചയും മഞ്ഞുമഴയും കണ്ടാണ്‌ ടൊറന്റോയിലും ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലും ചൊവ്വാഴ്ച ദിനം പുലര്‍ന്നത്.

ടൊറന്റോയുടെ വടക്കന്‍ പ്രദേശങ്ങളില്‍ 15 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടായി. റോഡുകള്‍ വഴുവഴുപ്പ് ഉള്ളതായതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് എന്‍വയേണ്‍മെന്‍റ് കാനഡ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച രാത്രി താപനില മൈനസ് 8 വരെ താഴുമെന്നാണ് മുന്നറിയിപ്പ്.

427 ഹൈവേ സൗത്ത്ബൗണ്ട് എക്സ്പ്രസ് ലൈന്‍ ബേണ്‍ഹാംതോര്‍പ് റോഡില്‍ പോലീസ് അടച്ചു. ട്രെയിലര്‍ മറിഞ്ഞതിനെത്തുടര്‍ന്നാണ് ഇത്.

Leave a Reply