ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ വീടിന് തീപിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. മൂന്നു പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. എല്‍സ്മിയര്‍ – മോര്ണിംഗ്സൈഡിലെ ഹൈദ കോര്‍ട്ട് ആന്‍ഡ് ലാഷ് കോര്‍ട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ 2.30നാണ് സംഭവം.
ചൈനീസ് സ്വദേശിയായ പതിനെട്ടുകാരിയാണ് മരിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ വിദ്യാര്‍ഥികള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് അഗ്നിബാധ ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ബേസ്മെന്റില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം.