728-pixel-x-90-2-learn
728-pixel-x-90
<< >>

ടൊറന്റോയില്‍ ഭവനകമ്പോളം സ്ഥിരത കൈവരിക്കുന്നതായി റിപ്പോര്‍ട്ട്

ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയില്‍ ഭവനകമ്പോളം വര്‍ഷത്തിന്‍റെ തുടക്കത്തില്‍ ഉണ്ടായ തിരിച്ചടിയില്‍നിന്ന് കരകയറുന്നതായി സൂചനകള്‍. എങ്കിലും ശരാശരി ഭവനവില കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് ഉണ്ടായിരുന്ന റെക്കോഡ് വിലയെക്കാള്‍ ഇപ്പോഴും താഴെയാണ്.
ജിടിഎയില്‍ ഏപ്രിലില്‍ വില്‍ക്കപ്പെട്ട വീടുകളുടെ ശരാശരി വില $804,584 ആണെന്ന് ടൊറന്റോ റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ് [ടിആര്‍ഇബി] അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇത് $918,184 ആയിരുന്നു. മാര്‍ച്ചിലെ വില്‍പനവിലയേക്കാള്‍ 0.2 ശതമാനം കുറവാണ് ഏപ്രിലില്‍ രേഖപ്പെടുതപ്പെട്ടത്‌.
ഭവനവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കോണ്ടോ, ടൌണ്‍ഹൗസ് എന്നിവയുടെ വില്‍പനയില്‍ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. രണ്ട് ദശലക്ഷം ഡോളറിന് മുകളില്‍ വിലയുള്ള വീടുകളുടെ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വലിയ കുറവുണ്ടായി. ഏപ്രിലിലെ ശരാശരി വിലയില്‍ കുറവുവരാന്‍ കാരണം ഇതാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ജിടിഎയില്‍ കോണ്ടോമീനിയത്തിന്റെ ശരാശരി വില ഏപ്രിലില്‍ $559,343 ആണെന്ന് ടിആര്‍ഇബി വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഈ സമയത്ത് ഉള്ളതിനേക്കാള്‍ 3.2 ശതമാനം കൂടുതലാണിത്. ടൊറന്റോയില്‍ കോണ്ടോമീനിയത്തിന്റെ ശരാശരി വില കഴിഞ്ഞ വര്‍ഷത്തെതിനെക്കാള്‍ 3.8 വര്‍ധിച്ച് $601,211ല്‍ എത്തി.
വില സ്ഥിരത കൈവരിക്കുന്ന സൂചന നല്‍കുമ്പോഴും വില്‍ക്കപ്പെടുന്നതും വില്‍പനയ്ക്ക് വരുന്നതുമായ വീടുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മാന്ദ്യം തുടരുകയാണ്.ഏപ്രിലില്‍ 7792 വീടുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 11,468 വീടുകള്‍ വിറ്റിരുന്നു. 32 ശതമാനം കുറവ്. 16,273 വീടുകളാണ് ഏപ്രിലില്‍ പുതുതായി വില്‍പനയ്ക്ക് ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇക്കാര്യത്തിലും 25 ശതമാനം കുറവുണ്ടായി.

Leave a Reply