728-pixel-x-90-2-learn
728-pixel-x-90
<< >>

ടൊറന്റോയില്‍ ഒരു വീടിനും 10 കാറിനും അജ്ഞാതന്‍ തീവെച്ചു

ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ ഒരു വീടിനും 10 കാറിനും അജ്ഞാതന്‍ തീവെച്ചു. മൌണ്ട് പ്ലെസന്റ്റ് റോഡ്‌ – സെന്റ്‌ ക്ലെയര്‍ അവെന്യൂവിലെ 24 ബേണ്‍ഹാം ഡ്രൈവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആളപായമില്ല.

സാമൂഹ്യവിരുദ്ധനായ അജ്ഞാതനാണ് തീവെപ്പിന് പിന്നിലെന്നാണ് പോലീസിന്‍റെ നിഗമനം. പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.

പുലര്‍ച്ചെ 3 മണിയോടെയാണ് ഡഗ് ബ്രൈസ് എന്നയാളുടെ വീട് അഗ്നിക്കിരയാക്കപ്പെട്ടത്‌. ആ സമയം ബ്രൈസും കുടുംബാംഗങ്ങളും ഉറക്കത്തിലായിരുന്നു. ഗാരേജിന്റെ ഭാഗത്തുനിന്നാണ് തീ പടര്‍ന്നുപിടിച്ചത്‌. ഉറക്കമുണര്‍ന്ന ബ്രൈസും ഭാര്യയും ഉടന്‍ കുട്ടികളെയുമെടുത്ത് പുറത്തുകടക്കുകയായിരുന്നു. ബേസ്car fireമെന്റിലെ മുറിയില്‍ ഉറങ്ങുകയായിരുന്ന ബ്രൈസിന്‍റെ സഹോദരനും ഭാഗ്യംകൊണ്ട്‌ രക്ഷപ്പെട്ടു.

വീടുകള്‍ക്ക് മുന്നിലും റോഡരികിലും പാര്‍ക്ക്‌ ചെയ്തിരുന്ന കാറുകള്‍ക്കാണ് അക്രമി തീകൊടുത്തത്.

നാല്‍പതു വയസ് പ്രായം തോന്നിക്കുന്ന വെളുത്ത നിറമുള്ളയാളാണ് അക്രമിയെന്നു സംശയിക്കുന്നതായി വീഡിയോദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പോലീസ് വെളിപ്പെടുത്തി.നരച്ച മുടിയുള്ള ഇയാള്‍ കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. ബോള്‍ക്യാപ്പും മഞ്ഞ നിറമുള്ള ഷൂസും ഇയാള്‍ ധരിച്ചിരുന്നതായും പോലീസ് പറയുന്നു.

Leave a Reply