ടൊറന്റോ: ടൊറന്റോ ഉള്‍പ്പെടുന്ന തെക്കന്‍ ഒണ്ടാരിയോയില് തിങ്കളാഴ്ച രാത്രി ശക്തമായ മഞ്ഞുവീഴ്ചയും കാറ്റും ഉണ്ടാകുമെന്ന് എന്വയേണ്മെന്റ് കാനഡയുടെ മുന്നറിയിപ്പ്. ടൊറന്റോയില്‍ 5 മുതല്‍ 10 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് പ്രവചനം. ലേയ്ക്ക് ഒണ്ടാരിയോയുടെ തീരപ്രദേശങ്ങളില്‍ 15 സെന്റീമീറ്റര്‍ കനത്തില്‍ മഞ്ഞ് വീണേക്കും. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെ റോഡുകള്‍ മോശം അവസ്ഥയിലായിരിക്കുമെന്നും വാഹനം ഓടിക്കുന്നവര്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.