728-pixel-x-90-2-learn
728-pixel-x-90
<< >>

ടൊറന്റോയില്‍ അതിശൈത്യ മുന്നറിയിപ്പ്; ആര്‍ടി താല്‍ക്കാലികമായി നിര്‍ത്തും

ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ നഗരഭരണകൂടം അതിശൈത്യ മുന്നറിയിപ്പ് നല്‍കി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് തുടരും. ഒന്റാറിയോയുടെ തെക്കന്‍ ഭാഗങ്ങളിലും ഗ്രേറ്റര്‍ ടൊറന്റോയിലും ചൊവ്വാഴ്ച രാത്രി തുടങ്ങിയ കനത്ത മഞ്ഞുവീഴ്ച ഇപ്പോഴും തുടരുകയാണ്.

സ്കാര്‍ബറോ ആര്‍ടി ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് ടിടിസി അറിയിച്ചു. പാതയിലെ മഞ്ഞും ഐസും നീകംചെയ്യാനാണിത്. വൈകിട്ട് 3ന് സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കെന്നടി-മക്കാവന്‍ സ്റ്റെഷനുകള്‍ക്കിടയില്‍ ബസുകള്‍ ഷട്ടില്‍ സര്‍വീസ് നടത്തും.

മഞ്ഞുവീഴ്ച മുന്നറിയിപ്പ് എന്‍വയേര്‍ണമെന്റ് കാനഡ ചൊവ്വാഴ്ചതന്നെ പുറപ്പെടുവിച്ചിരുന്നു. ഹാള്‍ട്ടന്‍ ഹില്‍സ്, മില്‍ട്ടണ്‍, മിസിസാഗ, ബ്രാംപ്ടന്‍, കലേഡോണ്‍, വോഗന്‍, റിച്ച്മണ്ട് ഹില്‍, മാര്‍ക്കം, പിക്കെറിംഗ്, ഒഷവ, തെക്കന്‍ ഡര്‍ഹം എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച തുടരുകയാണ്. വൈകുന്നെരത്തോടെ ശമനമുണ്ടാകുമെന്നാണ് പ്രവചനം.

Leave a Reply