728-pixel-x-90-2-learn
728-pixel-x-90
<< >>

ടൊയോട്ട കാനഡ 39000 കാറുകള്‍ പിന്‍‌വലിക്കുന്നു

ടൊറന്റോ: 13791 പ്രിയസ് കാറുകള്‍ ഉള്‍പ്പെടെ 39000 വാഹനങ്ങള്‍ ടൊയോട്ട കാനഡ സ്വമേധയ പിന്‍‌വലിക്കുന്നു. സോഫ്റ്റ്‌വെയര്‍ തകരാറാണ് കാരണം. ലോകമാകെ ഇത്തരത്തില്‍ വാഹനങ്ങള്‍ പിന്‍വലിക്കുന്നുണ്ട്.

2012 Toyota Rav 4, 2012-2013 Toyota Tacoma, 2012-2013 Lexus RX350 എന്നിവയാണ് പിന്‍വലിക്കുന്ന മറ്റ് വാഹനങ്ങള്‍. ഇവ എത്രയെണ്ണം വീതം പിന്‍‌വലിക്കുന്നു എന്ന് വ്യക്തമാക്കിയിട്ടില്ല. ലോകമാകെ 19 ലക്ഷം പ്രിയസ് കാറുകള്‍ പിന്‍‌വലിക്കുന്നുണ്ട്.

സോഫ്റ്റ്‌വെയര്‍ തകരാര്‍ വാഹനതിന്‍റെ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആന്റി – ലോക്ക് ബ്രേക്ക്, ട്രാക്ക് ഷന്‍ കണ്‍ട്രോള്‍ ഫങ്ങ്ഷന്‍ എന്നിവയെ ബാധിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പിന്‍വലിക്കല്‍. എന്നാല്‍, സാധാരണ ബ്രേക്കിനെ ഈ തകരാര്‍ ബാധിക്കുന്നില്ലെന്ന് കമ്പനി അറിയിച്ചു. ഈ തകരാറിന്‍റെ ഫലമായി ഇതുവരെ അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി പറയുന്നു.

Leave a Reply