728-pixel-x-90-2-learn
728-pixel-x-90
<< >>

ടൈറ്റാനിയം കേസ്:ആണത്തമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് വി.എസ്

തിരുവനന്തപുരം:ടൈറ്റാനിയം അഴിമതിക്കേസിന്‍റെ പേരില്‍ സംസ്ഥാനത്ത് പ്രതിപക്ഷം പിടിമുറുക്കുന്നു.ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വീണ്ടും രംഗത്തെത്തി.ആണത്തമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്നാണ് അദ്ദേഹം ശനിയാഴ്ച്ച ആവശ്യപ്പെട്ടത്.

ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാമെന്ന് വിജിലന്‍സ് കോടതി വിധിയുണ്ടായത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷനേതാവ് വീണ്ടും രാജി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.കൂടാതെ ടൈറ്റാനിയം കേസ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

വ്യാഴാഴ്ച്ചയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹീംകുഞ്ഞ് എന്നിവരുള്‍പ്പെടെ 12 പേരെ പ്രതിയാക്കിയുള്ള കേസ് തുടരാന്‍ അനുമതി നല്‍കിയത്.അന്ന് തന്നെ പ്രതിപക്ഷനേതാവുള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇതേ തുടര്‍ന്ന് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വെള്ളിയാഴ്ച്ച വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കുകയും ചെയ്തിരുന്നു. രാജിവെക്കുന്ന പ്രശ്‌നമില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.ഈ സാഹചര്യത്തിലാണ് വി.എസ്.അച്യുതാനന്ദന്‍ ഇന്ന് വീണ്ടും മുഖ്യമന്ത്രിയോട് രാജിവെക്കണമെന്ന് കടുത്ത ഭാഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

INDIANEWS24 Kerala

One Response to ടൈറ്റാനിയം കേസ്:ആണത്തമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് വി.എസ്

  1. Renjith Reply

    August 31, 2014 at 2:15 PM

    എന്തൊരു ആണത്തം ഉള്ള നേതാവ് .. സ്വന്തം സ്ഥാനമാനങ്ങൾ സംരക്ഷിക്കാൻ പറഞ്ഞത് മുഴുവൻ ഒരു ഉളുപ്പുമില്ലാതെ വിഴുങ്ങിയ ആശാൻ മറ്റുള്ളവരുടെ ആണത്തത്തെ പട്ടി സംസാരിക്കുന്നു …

Leave a Reply