728-pixel-x-90-2-learn
728-pixel-x-90
<< >>

ടൈറ്റാനിയം: എഫ് ഐ ആറിനുള്ള സ്റ്റേ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി

കൊച്ചി:ടൈറ്റാനിയം അഴിമതിക്കേസില്‍ പ്രഥമ വിവര റിപ്പോര്‍ട്ട്(എഫ് ഐ ആര്‍)രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സ്റ്റേ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല,പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനാണ് സ്റ്റേയുള്ളത്.കേസില്‍ വിദേശത്തുള്ള പ്രതികള്‍ക്ക് അയച്ച നോട്ടീസ് മടങ്ങിയെത്തിയില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ഹൈക്കോടതി സ്‌റ്റേ നീട്ടിയിരിക്കുന്നത്.

ട്രാവന്‍കൂര്‍ ടൈറ്റാനിയം ക്രമക്കേടില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 18 ഓളം പേര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.ഇതിനെതിരെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി പ്രകാരം ഹൈക്കോടതി സ്‌റ്റേ അനുവദിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് സ്ഥാപിച്ച മലിനജല സംസ്‌കരണ പ്ലാന്റിന്റെ പേരില്‍ 200 കോടി രൂപയുടെ അഴിമതി നടന്നെന്ന് കാണിച്ച് ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ എസ് ജയന്‍ നല്‍കിയ പരാതിയനുസരിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.നഗര മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ 2006ലാണ് പ്ലാന്റ് സ്ഥാപിച്ചത്.

INDIANEWS24.COM KOCHI

Leave a Reply