728-pixel-x-90-2-learn
728-pixel-x-90
<< >>

ടൈം പേഴ്‌സണ്‍ ഓഫ് ദ ഇയര്‍: മോദി ഒന്നാമത്

ന്യൂയോര്‍ക്ക്:ലോക പ്രശസ്ത മാസികകളില്‍ ഒന്നായ ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് പ്രഖ്യാപനം തിങ്കളാഴ്ച്ച.ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാം സ്ഥാനത്താണ്.മാസികയുടെ പത്രാധിപ സമിതിയാണ് അന്തിമ വിജയിയെ പ്രഖ്യാപിക്കുക.

രണ്ടാം സ്ഥാനത്തുള്ള ഫെര്‍ഗൂസന്‍ പ്രക്ഷോഭകാരികളെക്കാള്‍ ബഹുദൂരം മുന്നിലാണ് മോദി.16.2 ശതമാനം വോട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നേടിയപ്പോള്‍ ഫെര്‍ഗൂസന്‍ പ്രക്ഷോഭകാരികള്‍ക്ക് ലഭിച്ചത് 9.2 ശതമാനം വോട്ടുകളാണ്.

വാര്‍ത്തയെ നല്ലതും ചീത്തയുമായ രീതിയില്‍ സ്വാധീനിച്ച വ്യക്തിക്ക് 1927 മുതല്‍ നല്‍കിവരുന്നതാണു ടൈം പഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം.

INDIANEWS24 NEWYORK

Leave a Reply