ലക്നൗ:റെയില്‍വേ പോലീസ് ട്രെയിനില്‍ നിന്ന് തള്ളിയിട്ട ഫെന്‍സിങ് താരം ഹോഷിയാര്‍ സിങ് മരിച്ചു.കുടുംബത്തോടൊപ്പം മഥുരയില്‍ നിന്നും സ്വന്തം നാടായ കസ്ഗഞ്ചിലേക്ക് പോകുന്നതിനിടെയായിരുന്നു മരണം.
ഒപ്പമുണ്ടായിരുന്ന ഭാര്യയെയും അമ്മയെയും വനിതാ കമ്പാര്‍ട്ട്മെന്റില്‍ കയറ്റിയ ശേഷം സിങ് മറ്റൊരു കമ്പാര്‍ട്ട്മെന്റില്‍ സഞ്ചരിച്ചു വരികയായിരുന്നു.യാത്രയ്ക്കിടെ ഭാര്യയ്ക്ക ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വനിതാ കമ്പാര്‍ട്ട് മെന്റിലെത്തിയ സിങ്ങിനെ റെയില്‍വേ പോലീസ് പിടികൂടി.പിഴ അടക്കണമെന്ന് ആവശ്യം വാക്കു തര്‍ക്കമായതോടെ പോലീസ് താരത്തെ പിടിച്ചു തള്ളിയതായി പറയുന്നു.സംഭവത്തെ തുടര്‍ന്ന് സിങ്ങിന്റെ ഭാര്യയാണ് പോലീസിന് പോലീസ് പുറത്തേക്കു തള്ളിയതായി മൊഴി നല്‍കിയത്.അതേസമയം താരം കാല് വഴുതി വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
2005ലെ അണ്ടര്‍ 17 ഫെന്‍സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവായിരുന്നു ഹോഷിയാര്‍ സിങ്.2011ല്‍ ട്രെയിനില്‍ നിന്നും പോലീസ് തള്ളിയിട്ടതിനെ തുടര്‍ന്ന് വോളിബോള്‍ താരം അരുണിമ സിംഗിന് വലതു കാല് നഷ്ടപ്പെട്ടിരുന്നു.
INDIANEWS24.COM Lucknow